Posts

Showing posts from October, 2014

"എന്‍റുമ്മേന്‍റെ ബയറ്റില് കുഞ്ഞാഞ്ഞ”

“എന്‍റുമ്മേന്‍റെ ബയറ്റില് കുഞ്ഞാഞ്ഞ ” ഇതുണ്ടാക്കിയ തെറ്റിദ്ധാരണ ചില്ലറയൊന്നുമല്ല. സംഭവം നടക്കുന്നത് ഒരു മലയോര ഗ്രാമത്തിലെ,   വിദ്യാഭ്യാസം അയലത്തുകൂടി പോയിട്ടില്ലാത്ത ഒരു   കോളനിയില്‍. ഇതു പറഞ്ഞോണ്ട് നടക്കുന്നത് നമ്മുടെ കുഞ്ഞബ്ദു ആണ്, കുഞ്ഞബ്ദു ആരെന്നല്ലേ.....   അബുബക്കറിന്‍റെയും അമിനയുടെയും ഒരേയൊരു   ഒരേയൊരു മകനാണ് കുഞ്ഞബ്ദു. “എന്‍റുമ്മേന്‍റെ ബയറ്റില് കുഞ്ഞാഞ്ഞ ” ...സംഭവം പാട്ടായി .....എങ്ങനെ എന്നല്ലേ,     പാട്ടകാന്‍ കാരണം കുഞ്ഞബ്ദു തന്നെ.   ആ പരിസരത്തെ ഏറ്റവും നല്ല റേഡിയോ ആണ് കുഞ്ഞിത്താത്ത, ഹാ അതൊരു   കുഞ്ഞന്‍ താത്ത തന്നെ ആണ്, പൊക്കം കുറഞ്ഞ് തടിച്ചുരുണ്ട് ഒരു പഹയത്തി!, ചെവിയില്‍ എന്തു കേട്ടാലും,   പ്രത്യകിച്ചു ആരുടെയെങ്കിലും കുറ്റം, അതു എപ്പോത്തന്നെ അങ്ങാടീല്‍ പട്ടാക്കുന്ന കാര്യം പുള്ളിക്കാരി ഏറ്റു.  അമിനയുടെയും അബുബക്കറിന്‍റെയും അയല്‍വാസി ആണ് നമ്മുടെ കുഞ്ഞിത്താത്ത. കുഞ്ഞബ്ദു ഒരുദിവസം കുഞ്ഞിതാത്തയുടെ കുടിലേക്ക് ചാടിതുള്ളിചെന്നു, എന്തിനെന്നല്ലേ കുഞ്ഞിതാത്തയെ   സോപ്പിടാന്‍ , അവരുടെ വീട്ടുവളപ്പില്‍ ഒരു   കുഞ്ഞന്‍ മാവുണ്ട്, നിറയെ കണ്ണിമാങ്ങയും, അതു പറിക്കാനാണ് കുഞ്ഞബ്ദ

മറക്കല്ലെ പൊന്നെ.... കരയിക്കല്ലേ

“ ഒരു ഗാനമായ്  ഞാന്‍ ഓര്‍മ്മകളെ ഉണര്‍ത്താം   ഒരു പുഷ്പമായ് നിന്‍റെ സ്വപ്നങ്ങളെയും ” “ ഒരു  നറും പുഞ്ചിരിയില്‍ നിന്‍റെ മനസു ഉണര്‍ത്താം ഒരു നക്ഷത്രമായ്‌ നിന്‍റെ വഴി തെളിക്കാം ” “ ഒരു ദീപമായ് നിന്‍റെ ഇരുട്ടിനെ അകറ്റാം ഒരു നറുപുഞ്ചിരിയാല്‍   നിന്‍റെ മനസ്സുണര്‍ത്താം ” “ ഒരു കൈക്കുമ്പിള്‍ ജലമായ് ഞാന്‍ നിന്‍ ദാഹം തീര്‍ക്കാം ഒരു കമ്പിളിപ്പുതപ്പായ് നിന്‍ തണുപ്പകറ്റാം ” “ ഞാനാകും നിന്‍ വെളിച്ചത്തെ ഞാനാകും നിന്‍ ഗാനത്തെ ഞാനാകും നിന്‍ ദാഹജലത്തെ മറക്കല്ലെ പൊന്നെ കരയിക്കല്ലേ ”

എബോള – കൊതുകിനു നേരെയും സംശയം

എബോള വൈറസ്‌ ഭീഷണി ലോകമൊട്ടാകെ കത്തിപ്പടരുന്ന    സാഹചര്യത്തില്‍ കൊതികിനെയും സംശയം. പക്ഷെ പാവം കൊതുക് ഇതില്‍ നിരപരാധി ആണെന്നാണ് പറയുന്നത്.   പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളായ സിയറ,  ലിയോ ണ്‍ , ലൈബീരിയ , ഗിനിയ എന്നിവിടങ്ങളിലാണ്‌ രോഗം ദുരന്തം വിതച്ചത്. പ്രതിരോധ നടപടികള്‍  ഊര്‍ജിതമാക്കിയില്ലെങ്കില്‍ രണ്ടു മാസത്തിനുള്ളില്‍ ആഴ്ചയില്‍ പതിനായിരം പേര്‍ക്ക് വീതം രോഗബാധയുണ്ടാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.   ഇപ്പോള്‍ പലരുടെയും സംശയം  കൊതുക് എബോള പകരാന്‍ കാരണം ആകുമോ എന്നാണ്, എന്നാല്‍ പേടിക്കണ്ട കൊതുക് ഇക്കാര്യത്തില്‍ കുറ്റക്കാരനല്ല. കാരണം  എന്തെന്നാല്‍  പെണ്‍കൊതുകുകള്‍ മാത്രമാണ് നമ്മളെ കടിക്കുക. മുട്ടയിടുന്ന സമയം  ആകുമ്പോള്‍ മാത്രമാണ് അവ രക്തത്തിനു വേണ്ടിയുള്ള  വേട്ടയാടല്‍  ആരംഭിക്കുന്നത്. അത്രയും നാള്‍ ആണ്കൊതുകുകളെ പോലെ സസ്യങ്ങളിലെ  തേന്‍ കുടിച്ചാണ് ജീവിക്കുനത്. ഒരാളില്‍ നിന്നും രക്തം കുടിച്ചു വയറു നിറഞ്ഞുടനെ തന്നെ അതു ചെടികളിലോ ഭിത്തിയിലോ വിശ്രമത്തിലാകും, അതു ദഹിക്കാന്‍ മണിക്കൂറുകളോളം അല്ലെങ്കില്‍ ദിവസം തന്നെ എടുക്കും, പിന്നെ അതു  മുട്ടയിടാന്‍ വെള്ളം അന്യാഷിച്ചു പോകും.

ഒരാള്‍ തന്‍റെ രണ്ടു കുട്ടികളെ കൊലപ്പെടുത്തിയതിനു ശേഷം ആത്മഹത്യ ചെയ്തു

എത്ര ദയനീയം അല്ലെ!.... ഇതു കഥയല്ല കഴിഞ്ഞ ദിവസം ഫ്ലോറിടയില്‍ നടന്ന സംഭവം ആണ്.  ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്നു ഭര്‍ത്താവു തോക്കെടുത്ത്‌ ഭാര്യയ്ക്ക് നേരെ   നിറയൊഴിക്കാന്‍ മുതിര്‍ന്നു, ഭയന്നുപോയ പോയ ആ സ്ത്രീ വീടിനു പുറത്തേക്കു ഓടി അടുത്തുള്ള   വീട്ടില്‍ അഭയം പ്രാപിച്ചു, തൊട്ടു പിന്നാലെ വീടിനകത്തു നിന്നും തുടരെ തുടരെ വെടിയൊച്ചയും അലര്‍ച്ചയും കേട്ടു. പോലീസെത്തിയപ്പോള്‍ കണ്ടത്   മൂന്നു കുട്ടികളും അവരുടെ ഭര്‍ത്താവും   വെടിയേറ്റ്‌ കിടക്കുന്നതാണ്, ഇതില്‍ ഒരു കുട്ടി ഒഴിച്ച് ശേഷിക്കുന്ന മൂന്നുപേരും അവിടെവച്ചു തന്നെ മരിച്ചിരുന്നു. രക്ഷപെട്ട കുട്ടി ഗുരുതരാവസ്ഥയില്‍ തുടരുന്നു.  സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങിനെ “ വഴക്കിനെ തുടര്‍ന്നു ഭര്‍ത്താവു ഭാര്യക്ക്‌ നേരെ   നിറയൊഴിക്കാന്‍     മുതിര്‍ന്നപ്പോള്‍   ആത്മരക്ഷാര്‍ത്ഥം   അവര്‍ പുറത്തേക്കു ഓടി അടുത്തുള്ള   വീട്ടില്‍ അഭയം പ്രാഭിച്ചു. ആ സമയത്ത് കലിയടങ്ങാത്ത ഭര്‍ത്താവു തന്‍റെ മുന്ന് കുട്ടികളുടെ നേരെയും നിറയൊഴിച്ച ശേഷം സ്വയം വെടിവച്ചു ആത്മഹത്യ ചെയ്തു. അയാള്‍ കുട്ടികളെ ഉപദ്രവിക്കുമെന്ന് ആ പാവം സ്ത്രീ ചിന്ത