മീറ്റ്‌ ട്രാക്ക് നിങ്ങളുടെ കുട്ടികള്ക്കും പ്രിയ്യപ്പെട്ടവര്ക്കും വേണ്ടി ഒരു GPS സുരക്ഷാവലയം.

.
ഇന്ത്യയില്‍ത്തന്നെ മുന്‍നിരയിലുള്ള ട്രാക്ക് ഫാമിലി ആന്‍ഡ്‌ സൊലൂഷന്‍സ് 
എന്ന കമ്പനിയുടെ ഉല്‍പ്പന്നമായ മീറ്റ്‌ ട്രാക്ക് നിങ്ങളുടെ കുട്ടികളുടെയും
പ്രിയപ്പെട്ടവരുടെയും സുരക്ഷയ്ക്ക് വേണ്ടിയുള്ള വളരെ ചെറിയ ഒരു
ഉപകരണം ആണ്. ഈ GPS ട്രാക്കര്‍ ഉപയോഗിച്ച് അവര്‍ എവിടെ ആണ്, 
സുരക്ഷിതരാണോ? എന്നൊക്കെ ഉറപ്പു വരുത്താന്‍ സാധിക്കുന്നു. 
മൂന്ന്‍ വയസ്സിനു മുകളിലുള്ള കുട്ടികളെയും മുതിര്‍ന്നവരെയും ഉദ്ദേശിച്ചാണ് 
ഇതു പ്രധാനമായും ഡിസൈൻ ചെയ്തിരിക്കുന്നത്. മീറ്റ് ട്രാക്ക് GPS  ട്രാക്കിങ്ങ്  
ഡിവൈസ്  തീരെ ചെറുതും വാട്ടർ പ്രൂഫും ആയതിനാൽ  കുട്ടികൾക്ക് സ്‌കൂളിലും
മറ്റും  യഥേഷ്ടം കൊണ്ടുനടക്കാൻ കഴിയുന്നതാണ്. ഒരു ഫ്രീ ഡാറ്റ സിം കാര്‍ഡിന്‍റെ
സഹായത്തോടെയാണ് ഇതു പ്രവര്‍ത്തിക്കുന്നത്. ഇതുവഴി നിങ്ങള്‍ക്ക് പ്രിയ്യപ്പെട്ടവര്‍ 
ഇന്ത്യയില്‍ എവിടെ ആണെങ്കിലും GPS ട്രാക്കിന്‍റെ സഹായത്തോടെ  കണ്ടെത്താന്‍
സാധിക്കും. 
 

മീറ്റ്‌  ട്രാക്കിന്‍റെ  സവിശേഷതകള്‍

·         പ്രധാനമായിട്ടും കുട്ടികള്‍ക്ക് വേണ്ടി ഡിസൈന്‍ ചെയ്തിരിക്കുന്നു.
·         ഇന്ത്യയ്ക്ക് അകത്തും പുറത്തും എവിടെ വേണമെങ്കിലും ട്രാക്ക് ചെയ്യാന്‍ കഴിയും.
·         സുരക്ഷിതവും പരിസ്ഥിതിക്ക് അനുയോജ്യം ആയതും.
·         ന്യുതന സാങ്കേതിക വിദ്യക്കൊപ്പം മനോഹരമായി  ഡിസൈന്‍ ചെയ്‌തിരിക്കുന്നു.
·         മീറ്റ്‌ ട്രാക്ക് പ്രവര്‍ത്തനം 15 ദിവസത്തിനുള്ളില്‍ തൃപ്തികരം  അല്ലെങ്കില്‍ കൊടുത്ത പണം തിരിച്ചു നല്‍കുന്നു.
·         1 വര്‍ഷം വാറണ്ടിയും, ലൈഫ് ലോങ്ങ്‌ സപ്പോര്‍ട്ടും  ഉളളതിനാല്‍ വാങ്ങിക്കുന്നവര്‍ക്ക് മനസ്സമാധാനം.
·         രാജ്യത്ത്‌ ഉടനീളം പതിനായിരത്തോളം  മാതാപിതാക്കള്‍ ഇതില്‍ വിശ്വാസം അര്‍പ്പിച്ചു കഴിഞ്ഞു.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സാറ്റലൈറ്റ് വഴി 
സെന്‍സറുപയോഗിച്ച് ലൊക്കേഷന്‍ കണ്ടുപിടിക്കുന്ന പ്രക്രിയ ആണ് മീറ്റ്‌
ട്രാക്കില്‍ നടക്കുന്നത്. നിങ്ങളുടെ പ്രിയ്യപ്പെട്ടവര്‍ എവിടെ ആണെന്നുള്ള അലേര്‍ട്ട് 
നിങ്ങളുടെ നിര്‍ദേശപ്രകാരം നിങ്ങളുടെ സ്മാര്‍ട്ട്‌ ഫോണില്‍ , ടാബ്ലെറ്റില്‍, 
അല്ലെങ്കില്‍ ലാപ്ടോപ്പില്‍ ഇന്‍ഡ്യയുടെ ഏതു ഭാഗത്ത്‌ നിന്നു വേണമെങ്കിലും 
ലഭിക്കുന്നതാണ്. ഈമെയയില്‍, എസ്‌.എം.എസ്, അല്ലെങ്കില്‍ ട്രാക്കിംഗ് പോർട്ടൽ
വഴിയോ നമുക്ക് അലേര്‍ട്ട് സ്വീകരിക്കാന്‍ കഴിയും നിങ്ങളുടെ ആവശ്യകത 
അനുസരിച്ച്  ഇതില്‍ പലതരത്തില്‍ അലേര്‍ട്ട് സെറ്റ് ചെയ്യാന്‍ കഴിയും, 
3 to 4 സെക്കന്‍ഡ് മതിയാകും അലേര്‍ട്ട് സജീവമായി പ്രവര്‍ത്തിച്ചു തുടങ്ങാന്‍. 
അതിനാല്‍ ഇതു വളരെ വേഗത്തിലും എളുപ്പത്തിലും ഉപയോഗിക്കാവുന്നതാണ്.
 
പ്രധാനമായിട്ടും രണ്ടു തരത്തിലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്‌ ഇതു 
പ്രവര്‍ത്തിപ്പിക്കുന്നത്.
 
·         GPS(ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം)
·         വയര്‍ലെസ്സ് കാമ്യുണിക്കേഷന്‍സ് അല്ലെങ്കില്‍ സെല്‍ ഫോണ്‍ നെറ്റ്‌വര്‍ക്ക് 
 (GSM)

അവിടെ ആണെങ്കിലും ഈ രണ്ടു സിഗ്നലും മീറ്റ്‌ ട്രാക്ക് സിസ്റ്റത്തിനു സ്വീകരിക്കാന്‍
സാധിക്കുന്നതാണ്. ഇന്റര്‍നാഷണല്‍ ഡാറ്റ പ്ലാന്‍ ഉപയോഗിച്ച് ഇന്ത്യയ്ക്ക് പുറത്തും ഇതു 
ഉപയോഗിക്കാവുന്നതാണ്. മീറ്റ്‌ ട്രാക്ക് വളരെ കാര്യക്ഷമതയുള്ള ഒരു ചെറിയ ഉപകരണം 
ആണ്. പ്രധാനമായിട്ടും 3 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും  വേണ്ടിയാണ് 
ഇതു നിര്‍മിച്ചിരിക്കുന്നത്. വാട്ടര്‍ പ്രൂഫ്‌ പ്ലാസ്റ്റിക്ക് കവര്‍ ഉപയോഗിച്ച്
നിര്‍മ്മിച്ചിരിക്കുന്നത് കൊണ്ട് ചെളിയിലോ വെള്ളത്തിലോ എവിടെ ആയാലും 
ഇതിനു യാതൊരുവിധ കേടുപാടും സംഭവിക്കില്ല. കുട്ടികളെ മാത്രം അല്ല മീറ്റ്‌ ട്രാക്ക് 
ഉപയോഗിച്ച് നമുക്ക് നമ്മുടെ പ്രിയപെട്ടവരെ ആരെ വേണമെങ്കിലും GPS ട്രാക്കിലൂടെ 
കണ്ടുപിടിക്കാവുന്നതാണ്. മീറ്റ്‌ ട്രാക്ക് വളരെ ചെറുതും കനം കുറഞ്ഞതും ഉയര്‍ന്ന 
കാര്യക്ഷമാതയുമുള്ള ഒരു GPS ട്രാക്ക് ഉപകരണം ആണ്. വാഹനം, കുട്ടികള്‍, മുതിര്‍ന്നവര്‍
അങ്ങിനെ നിങ്ങള്‍ക്ക് പ്രിയ്യപ്പെട്ടതെന്തും എവിടെയാണെന്നും അവര്‍ സുരക്ഷിതരാണോ
എന്നറിയുന്നതിനും മീറ്റ്‌ ട്രാക്ക് നിങ്ങളെ സഹായിക്കും. യാതൊരു സുരക്ഷിതത്ത്വവും 
ഇല്ലാത്ത ഇന്നത്തെ സമൂഹത്തിന് മീറ്റ്‌ ട്രാക്ക് വളരെ അനുയോജ്യമാണ്. ഇതു ഉപയോഗിക്കുന്നത്
കുട്ടികള്‍ക്ക് ഒരു തമാശയും മാതാപിതാക്കള്‍ക്ക് വളരെ സമാധാനവും തരുന്നതാണ്. 
 
വാഹന മോഷണവും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും ദിനംപ്രതി കൂടി വരുന്ന
സ്ഥിതിവിശേഷം ആണ് ഈയിടെ കണ്ടുവരുന്നത്‌. വീടിനു പുറത്തേക്കു പോകുന്ന 
കുട്ടികളും മറ്റുള്ളവരും തിരിച്ചെത്തും വരെ വീടിലുള്ളവര്‍ക്ക് മനസ്സമാധാനം
ഇല്ലാത്ത കാലമാണ്. ഇവിടെയാണ് മീറ്റ്‌ ട്രാക്ക് GPS ട്രാക്കിംഗ് ഉപകരണം 
നമുക്ക് പ്രയോജനപ്പെടുന്നത്. മീറ്റ്‌ ട്രാക്ക് വാങ്ങിച്ച് 15 ദിവസത്തിനകം ഇതിന്‍റെ ഉപയോഗം 
തൃപ്തികരം അല്ലെങ്കില്‍ നിങ്ങള്‍ക്ക് മുടക്കിയ പണം തിരിച്ചു നല്‍കുന്നതാണ്. കൂടാതെ ഒരു 
വര്‍ഷം വാറണ്ടിയും ലൈഫ് ലോങ്ങ്‌ സപ്പോര്‍ട്ടും ലഭ്യമാണ്.
 
 

മീറ്റ്‌ ട്രാക്ക് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍

 
·         യൂസര്‍ മാനുവല്‍ വായിച്ചു മനസിലാക്കിയതിനു ശേഷം മാത്രം മീറ്റ്‌ ട്രാക്ക് പ്രവര്‍ത്തിപ്പിച്ചു തുടങ്ങുക
·         മൂന്ന് മുതല്‍ നാലു മണിക്കൂര്‍വരെ ബാറ്ററി ചാര്‍ജ്  ആകാന്‍ അനുവതിക്കുക.
·         യൂസര്‍ മാനുവലില്‍ കൊടുത്തിരിക്കുന്ന പ്രകാരം ഹാര്‍ഡ്‌വെയര്‍ സെറ്റപ്പ് ചെയ്യുക.

·         മീറ്റ്‌ ട്രാക്കിന്‍റെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും തടസ്സം  നേരിട്ടാല്‍ നിങ്ങള്‍ക്ക് കസ്റ്റമർ കെയർ നമ്പറില്‍ വിളിച്ചു ടെക്നിക്കല്‍ സപ്പോര്‍ട്ട് ആവശ്യപ്പെടാവുന്നതാണ് അല്ലെങ്കില്‍ support@trakfamily.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യാം. 

Comments

Popular posts from this blog

Kerala's Traditional Kozhuva Curry or Natholi Curry Simple Method

HOW CAN WE UPLOAD GSTR1 DIRECTLY FROM TALLY ERP9?

Sachin: A Billion Dreams Story Cast and Crew, Releasing Date