Actress Bhavana's Wedding
സൗത്ത് ഇന്ത്യന്‍ സിനിമാനടി ഭാവനയുടെ വിവാഹത്തെ കുറിച്ച് പല വിവാദങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പലതവണ നമ്മള്‍ കേട്ടു കഴിഞ്ഞു. പലതവണ ഭാവന ഈ വിവാദത്തെ നിരസിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന പുതിയ വാര്‍ത്ത ഭാവന വിവാഹിതയാകാന്‍ പോകുന്നു എന്നാണ്. 2017 ല്‍ വിവാഹം ഉണ്ടാകുമെന്നാണ് കേള്‍ക്കുന്നത്. കന്നഡ സിനിമാ നിര്‍മാതാവ് നവീന്‍ ആയിരിക്കും വരന്‍ എന്നാണ് പുതിയ വാര്‍ത്ത. ഭാവനയുടെ അമ്മ മാധ്യമങ്ങളോടു പറഞ്ഞതായാണ് അറിയുന്നത്. 2012 ല്‍ റോമിയോ എന്ന കന്നഡ ഫിലിമിന്‍റെ ചിത്രീകരണ വേളയിലാണ് നടി ഭാവന നിര്‍മാതാവ് നവീനുമായി പരിചായപ്പെട്ടത്. വിവാഹത്തിന്‍റെ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. ഭാവനയുടെ അച്ഛന്‍ ജീവിച്ചിരുന്ന സമയത്ത് അദ്ദേഹം തന്നെയാണ് ഇവരുടെ വിവാഹം നിശ്ചയിച്ചത് എന്ന് ഭാവനയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞെന്നാണ് പുതിയ അറിവ്. ഇതില്‍ എത്രത്തോളം സത്യം ഉണ്ടെന്നു നമുക്ക് കാത്തിരുന്നു കാണാം.