Posts

Showing posts with the label എന്‍റെ കഥ

എന്‍റെ ബാല്ല്യകാലം എന്‍റെ സുവര്‍ണകാലം

  എന്‍റെ കുട്ടിക്കാലം എത്ര മനോഹരം ആയിരുന്നു, ഇന്നത്തെ കുട്ടികള്‍ക്കൊന്നും ആ മനോഹാരിത അനുഭവിക്കാനുള്ള ഭാഗ്യം ഇല്ലാതെ പോയി, അവര്‍ കംപ്യുട്ടറിനും ഇന്റര്‍നെറ്റിനും ടെലിവിഷനുമൊക്കെ മുന്‍പിലിരുന്ന്‍ അവരുടെ ജീവിതത്തിലെ അറ്റവും മനോഹരമായ ദിനങ്ങളെ, ബാല്ല്യത്തെ കൊല്ലുകയാണ്. എന്‍റെ അഭിപ്രായത്തില്‍ ഒരു മനുഷ്യ ജന്മത്തിന്‍റെ ഏറ്റവും മധുരവും നിഷ്ക്കളങ്കവുമായ കാലഘട്ടമാണ്‌ അവന്‍റെ ബാല്ല്യകാലം.  ‌‍"എന്‍റെ കുട്ടിക്കാലം ഞാനോര്‍ക്കുന്നു അതൊരു പൂമ്പാറ്റയെ പോലെ, ഒരു പൂതതുമ്പിയെ പോലെ, ഒരു മഞ്ഞു നീര്‍ക്കണം പോലെ ഒരു അപ്പുപ്പന്‍ താടിപോലെ നൈര്‍മല്ല്യമാര്‍ന്നതും മനോഹരവുമായിരുന്നു."  ‘ചുവന്ന നിറമുള്ള വലിയ തുമ്പി’, ഞങ്ങള്‍ കുട്ടികളതിനെ ആനതതുംബി എന്നാണ് വിളിക്കാറ്, അതിനെ പിടിക്കുക എന്നത് എന്‍റെ ഒരു വലിയ മോഹം ആയിരുന്നു, അതിനു വേണ്ടി പരിശ്രമിച്ചു ഞാന്‍ പലതവണ പരാജയപെട്ടിട്ടുണ്ട്‌ താനും. എന്നാലും പതിയെ പതിയെ ശബ്ദം ഉണ്ടാക്കാതെ തുമ്പിയുടെ പിന്നാലെ നടക്കുന്ന ഓരോ നിമിഷവും   ഞാന്‍ വിചാരിച്ചു എന്‍റെ പരിശ്രമത്തില്‍ ഉടന്‍ തന്നെ   ഞാന്‍ വിജയിക്കുമെന്ന്, പക്ഷേ ഇന്നും അതൊരു പരാജയ...