Posts

Showing posts with the label malayalam short stories

"എന്‍റുമ്മേന്‍റെ ബയറ്റില് കുഞ്ഞാഞ്ഞ”

“എന്‍റുമ്മേന്‍റെ ബയറ്റില് കുഞ്ഞാഞ്ഞ ” ഇതുണ്ടാക്കിയ തെറ്റിദ്ധാരണ ചില്ലറയൊന്നുമല്ല. സംഭവം നടക്കുന്നത് ഒരു മലയോര ഗ്രാമത്തിലെ,   വിദ്യാഭ്യാസം അയലത്തുകൂടി പോയിട്ടില്ലാത്ത ഒരു   കോളനിയില്‍. ഇതു പറഞ്ഞോണ്ട് നടക്കുന്നത് നമ്മുടെ കുഞ്ഞബ്ദു ആണ്, കുഞ്ഞബ്ദു ആരെന്നല്ലേ.....   അബുബക്കറിന്‍റെയും അമിനയുടെയും ഒരേയൊരു   ഒരേയൊരു മകനാണ് കുഞ്ഞബ്ദു. “എന്‍റുമ്മേന്‍റെ ബയറ്റില് കുഞ്ഞാഞ്ഞ ” ...സംഭവം പാട്ടായി .....എങ്ങനെ എന്നല്ലേ,     പാട്ടകാന്‍ കാരണം കുഞ്ഞബ്ദു തന്നെ.   ആ പരിസരത്തെ ഏറ്റവും നല്ല റേഡിയോ ആണ് കുഞ്ഞിത്താത്ത, ഹാ അതൊരു   കുഞ്ഞന്‍ താത്ത തന്നെ ആണ്, പൊക്കം കുറഞ്ഞ് തടിച്ചുരുണ്ട് ഒരു പഹയത്തി!, ചെവിയില്‍ എന്തു കേട്ടാലും,   പ്രത്യകിച്ചു ആരുടെയെങ്കിലും കുറ്റം, അതു എപ്പോത്തന്നെ അങ്ങാടീല്‍ പട്ടാക്കുന്ന കാര്യം പുള്ളിക്കാരി ഏറ്റു.  അമിനയുടെയും അബുബക്കറിന്‍റെയും അയല്‍വാസി ആണ് നമ്മുടെ കുഞ്ഞിത്താത്ത. കുഞ്ഞബ്ദു ഒരുദിവസം കുഞ്ഞിതാത്തയുടെ കുടിലേക്ക് ചാടിതുള്ളിചെന്നു, എന്തിനെന്നല്ലേ കുഞ്ഞിതാത്തയെ   സോപ്പിടാന്‍ , അവരുടെ വീട്ടുവളപ്പില്‍ ഒരു   ...