Posts

Showing posts with the label thameem haris lyrics

ഹൃദയം തുളുമ്പുന്ന സംഗീതം നല്‍കി തമീം ഹാരിസ് യാത്രയായി

Image
സംഗീതത്തിലൂടെ വളരെ കുറച്ചു കാലം കൊണ്ട് മലയാളിയുടെ മനം കവര്‍ന്ന തമീം ഹാരിസ്, അര്‍ബുദത്തെ വകവയ്ക്കാതെ തന്‍റെ കഴിവിനെ സംഗീതത്തിന്‍റെ രൂപത്തില്‍ ജന ഹൃദയങ്ങളിലേക്ക് എത്തിച്ചു തമീം ദൈവത്തിന്‍റെ മടിയിലേക്ക്‌ യാത്രയായി.കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. K.V ഹാരിസ്, തസ്നീം എന്നിവരാണ്‌ മാതാപിതാക്കള്‍.  നാലു വര്‍ഷമായി അര്‍ബുദത്തെ സംഗീതം കൊണ്ട് തോല്‍പ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു തമീം, പക്ഷെ മരണം തമീമിനെ ഒരു ദയയും ഇല്ലാതെ തോല്‍പ്പിച്ച്കളഞ്ഞു. നിഷ്കളങ്കമായ ആ മുഖം ഒരു തവണ എങ്കിലും കണ്ടിട്ടുള്ള ആര്‍ക്കും ഇതൊരു നൊമ്പരം തന്നെയായിരിക്കും. മാളിക്കടവ് സ്കൂള്‍ വിദ്യാര്‍ത്ഥി ആയിരുന്ന തമീം ഒട്ടേറെ ഗാനങ്ങള്‍ക്കും അല്‍ബങ്ങള്‍ക്കുംസംഗീതം നല്‍കി വളരെ കുറച്ചു നാളുകള്‍ കൊണ്ട് മാധ്യമങ്ങളിലൂടെ പ്രസിദ്ധനായിരുന്നു. തമീം ഹാരിസിന്‍റെ ഗാനങ്ങള്‍ ചുവടെ കൊടുക്കുന്നു. ഈ ഗാനങ്ങളിലൂടെ തമീം ഹാരിസ് എന്നേക്കും ജീവിക്കട്ടെ .... 1. മനമാകെ പെയ്യുന്നത് മഴത്തുള്ളിയോ- https://www.facebook.com/thameem.kv/posts/729038423841765 2. ആ രാവിന്‍റെ മാറില്‍ - https://www.youtube.com/watch?v=Nqbf931xGbk ...