വിടരും മുന്‍പേ തച്ചുടക്കപ്പെട്ട ഒരു പനിനീര്‍പൂവ്
" പ്രിയ കൂട്ടുകാരെ ഇത് ഒരു കഥ അല്ല ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്ത ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ്. " അന്ന് ഞാന്‍ എന്‍റെ കൂട്ടുകാരി നിമ്മിയെ കണാന്‍ പോയ ദിവസം, ഒരു സന്ധ്യാസമയം, അവളുടെ വീടിന്‍റെ വിശാലമായ മുറ്റത്തു അവളുടെ കൂടെ സംസാരിച്ചുകൊണ്ട് ഒരമ്മയും മകളും നില്‍ക്കുന്നു. എന്നെ കണ്ടപ്പോള്‍ അവര്‍ സംസാരം നിര്‍ത്തി എന്നെ ദയനീയമായി ഒന്നു നോക്കിച്ചിരിച്ചു, നിമ്മിയോടു യാത്രപറഞ്ഞ് ഇരുവരും പുറത്തേക്കു ഇറങ്ങി. ആ അമ്മയുടെ കൈത്തണ്ടയില്‍ തൂങ്ങി നടക്കുന്ന ശാലീനസുന്ദരിയായ പെണ്‍കുട്ടി, വല്ലാത്ത ഒരു ചൈതന്യം ആ മുഖത്ത്, ഓമനത്തമുള്ള മുഖം കണ്ണെടുക്കാന്‍ തോന്നില്ല ആര്‍ക്കും, കുറച്ചു സമയം കൂടി അവര്‍ അവിടെ ചിലവഴിച്ചിരുന്നുവെങ്കിലെന്നു എന്ന് ഞാന്‍ ആഗ്രഹിച്ചു. അമ്മയും മകളും പോയിക്കഴിഞ്ഞിരുന്നു. “ നീ എന്താ സ്വപ്നം കാണുകയാണോ” നിമ്മിയുടെ ചോദ്യം, പെട്ടെന്ന് ഞാന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു നിമ്മിയെ നോക്കി പിറുപിറുത്തു “എന്തു ഭംഗിയാ നിമ്മീ ആ കുട്ടിയെ കണാന്‍ ആരും നോക്കി നിന്നുപോകും”. “ മ്ഹും അതാണോ കാര്യം അതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമ...