Posts

Showing posts with the label latest kerala news

ചുംബനക്കൂട്ടായ്മ - കാള പെറ്റെന്ന് കേട്ടയുടന്‍ കയറെടുക്കുന്ന ജനങ്ങള്‍

 എന്തൊക്കെ പ്രഹസനമാണ് ഒരു ചുംബനക്കൂട്ടായ്മയുടെ പേരില്‍ എറണാകുളം മറൈന്‍ഡ്രൈവില്‍ ഇന്നലെ അരങ്ങേറിയത്. പാശ്ചാത്യരെയും അവരുടെ സുംസ്കകരതെതയും അതേപടി അനുകരിക്കാന്‍ തയ്യാറുള്ള കുറെ ചെറുപ്പക്കാര്‍ പ്രായത്തിന്‍റെ ചോരത്തിളപ്പില്‍ കാണിച്ചു കൂട്ടുന്ന വേഷംകെട്ടുകള്‍, അതുനു പിറകെ കേട്ടപാതി കേള്‍ക്കാത്ത പാതി ഓടാന്‍ കുറെ സതാചാരവാദികളും , രാഷ്ട്രീയക്കാരും, മീഡിയക്കാരും,  ഒന്നിനും കൊള്ളാത്ത നിയമ പലകരും. ഇതിലൂടെ അര് എന്തു നേടി - ചാനലുകാര്‍ക്ക്  പണച്ചിലവില്ലാതെ നല്ലൊരു പ്രോഗ്രാം കിട്ടി, അഭിനയിക്കാന്‍ തിന്നിട്ടു എല്ലിന്‍റെ ഇടയില്‍ ക്കയറിയ  കുറെ  നായകന്മാരും കുറച്ചു നായികമാരും!. ഇതില്‍പരം എന്തു വേണം ചാനലുകാര്‍ക്ക് അവര്‍ അതു ശരിക്കും ആഘോഷിച്ചു. ഈ നാട്ടില്‍ ഒരുപാട് അനീതി നടക്കുന്നുണ്ട്, യുവതലമുറ പ്രതികരിക്കേണ്ട ഒരുപാട് സംഭവങ്ങള്‍ ഇവിടെ അരങ്ങേറുന്നുണ്ട് ഓരോദിവസവും, അപ്പോഴൊന്നും കാണാത്ത ആവേശം ഇക്കാര്യത്തില്‍ മാത്രം കാണിക്കാന്‍ പ്രേരിപ്പിച്ചത്  യുവതലമുറയുടെ ഏത് അവേശമാണ്. അവര്‍ വന്നു ചുംബിച്ചിട്ടു പോയേനെ, ആരും ശ്രദ്ധിക്കാതിരുന്നെങ്കില്‍ ആ പ്രഹസനം ഒരു വിജയമകില്ലായിരുന്നു. ഇതിപ്പ...