Posts

Showing posts with the label beauty of nature

മറക്കാത്ത ഓര്‍മ്മകള്‍,

                             ചിന്നിച്ചിണുങ്ങി പെയ്യുന്ന മഴ, ഇരുണ്ടുകൂടി വിഷാദം തളംകെട്ടിനില്‍ക്കുന്ന അന്തരീക്ഷം, എന്‍റെ മനസ്സ് പോലെ.......... രണ്ടുമണി നേരമേ ആയിട്ടുള്ളൂ, ഉച്ചയൂണ് കഴിഞ്ഞു ചെറിയമ്മയും കുട്ടികളും അവരുടെ പതിവുറക്കത്തിലാണ് ..................എനിക്കും ഉറങ്ങാനാണ് ഉത്തരവ്  പക്ഷെ എന്തുകൊണ്ടോ കഴിഞ്ഞില്ല. നാളെ എനിക്ക് തിരിച്ചു പോകേണ്ട ദിവസം ആണ് അതോര്‍ക്കുമ്പോള്‍ എന്തോ നഷ്ടപ്പെടാന്‍ പോകുന്നപോലെ ഒരു തോന്നല്‍.  നിലത്തു വിരിച്ചിരുന്ന തഴപ്പായില്‍ നിന്നും ശബ്ദമുണ്ടാക്കാതെ  ഞാന്‍ എണീറ്റു പതിയെ കിടപ്പുമുറിയുടെ വടക്കേ ഭാഗത്തുള്ള ജനലിനടുത്തെക്കു നടന്നു ............എന്‍റെ മുഖവും കണ്ണുകളും രണ്ടു പാളികള്‍ മാത്രമുള്ള  ആ കൊച്ചു ജനലിന്‍റെ  അഴികളില്‍ ചേര്‍ത്ത് വച്ചു വിദൂരതയിലേക്ക്  നോക്കി ഞാന്‍ നിന്നു .  മഴക്കാറിന്‍റെ നേര്‍ത്ത മൂടല്‍, ......ഒരു നവവധുവിനെപോലെ, കളകള നാദത്തോടെ , കൊച്ചുകൊച്ചു പാറക്കൂട്ടങ്ങളെ തഴുകി ഉണര്‍ത്തി ഇക്കിളിയാക്കി, ഇനിയും...