Posts

Showing posts with the label ebola virus

എബോള – കൊതുകിനു നേരെയും സംശയം

എബോള വൈറസ്‌ ഭീഷണി ലോകമൊട്ടാകെ കത്തിപ്പടരുന്ന    സാഹചര്യത്തില്‍ കൊതികിനെയും സംശയം. പക്ഷെ പാവം കൊതുക് ഇതില്‍ നിരപരാധി ആണെന്നാണ് പറയുന്നത്.   പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളായ സിയറ,  ലിയോ ണ്‍ , ലൈബീരിയ , ഗിനിയ എന്നിവിടങ്ങളിലാണ്‌ രോഗം ദുരന്തം വിതച്ചത്. പ്രതിരോധ നടപടികള്‍  ഊര്‍ജിതമാക്കിയില്ലെങ്കില്‍ രണ്ടു മാസത്തിനുള്ളില്‍ ആഴ്ചയില്‍ പതിനായിരം പേര്‍ക്ക് വീതം രോഗബാധയുണ്ടാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.   ഇപ്പോള്‍ പലരുടെയും സംശയം  കൊതുക് എബോള പകരാന്‍ കാരണം ആകുമോ എന്നാണ്, എന്നാല്‍ പേടിക്കണ്ട കൊതുക് ഇക്കാര്യത്തില്‍ കുറ്റക്കാരനല്ല. കാരണം  എന്തെന്നാല്‍  പെണ്‍കൊതുകുകള്‍ മാത്രമാണ് നമ്മളെ കടിക്കുക. മുട്ടയിടുന്ന സമയം  ആകുമ്പോള്‍ മാത്രമാണ് അവ രക്തത്തിനു വേണ്ടിയുള്ള  വേട്ടയാടല്‍  ആരംഭിക്കുന്നത്. അത്രയും നാള്‍ ആണ്കൊതുകുകളെ പോലെ സസ്യങ്ങളിലെ  തേന്‍ കുടിച്ചാണ് ജീവിക്കുനത്. ഒരാളില്‍ നിന്നും രക്തം കുടിച്ചു വയറു നിറഞ്ഞുടനെ തന്നെ അതു ചെടികളിലോ ഭിത്തിയിലോ വിശ്രമത്തിലാകും, അതു ദഹിക്കാന്‍ മണിക്കൂറുകളോളം അല്ലെങ്കില്‍ ദിവസ...