എബോള – കൊതുകിനു നേരെയും സംശയം

എബോള വൈറസ്‌ ഭീഷണി ലോകമൊട്ടാകെ കത്തിപ്പടരുന്ന    സാഹചര്യത്തില്‍ കൊതികിനെയും സംശയം. പക്ഷെ പാവം കൊതുക് ഇതില്‍ നിരപരാധി ആണെന്നാണ് പറയുന്നത്.

  പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളായ സിയറ,  ലിയോ ണ്‍, ലൈബീരിയ, ഗിനിയ എന്നിവിടങ്ങളിലാണ്‌ രോഗം ദുരന്തം വിതച്ചത്. പ്രതിരോധ നടപടികള്‍  ഊര്‍ജിതമാക്കിയില്ലെങ്കില്‍ രണ്ടു മാസത്തിനുള്ളില്‍ ആഴ്ചയില്‍ പതിനായിരം പേര്‍ക്ക് വീതം രോഗബാധയുണ്ടാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.  

ഇപ്പോള്‍ പലരുടെയും സംശയം  കൊതുക് എബോള പകരാന്‍ കാരണം ആകുമോ എന്നാണ്, എന്നാല്‍ പേടിക്കണ്ട കൊതുക് ഇക്കാര്യത്തില്‍ കുറ്റക്കാരനല്ല.

കാരണം  എന്തെന്നാല്‍  പെണ്‍കൊതുകുകള്‍ മാത്രമാണ് നമ്മളെ കടിക്കുക. മുട്ടയിടുന്ന സമയം  ആകുമ്പോള്‍ മാത്രമാണ് അവ രക്തത്തിനു വേണ്ടിയുള്ള  വേട്ടയാടല്‍  ആരംഭിക്കുന്നത്. അത്രയും നാള്‍ ആണ്കൊതുകുകളെ പോലെ സസ്യങ്ങളിലെ  തേന്‍ കുടിച്ചാണ് ജീവിക്കുനത്.

ഒരാളില്‍ നിന്നും രക്തം കുടിച്ചു വയറു നിറഞ്ഞുടനെ തന്നെ അതു ചെടികളിലോ ഭിത്തിയിലോ വിശ്രമത്തിലാകും, അതു ദഹിക്കാന്‍ മണിക്കൂറുകളോളം അല്ലെങ്കില്‍ ദിവസം തന്നെ എടുക്കും, പിന്നെ അതു  മുട്ടയിടാന്‍ വെള്ളം അന്യാഷിച്ചു പോകും. മുട്ടയിട്ടതിനു ശേഷമേ അതു അടുത്ത ഭക്ഷണം നോക്കി പോകുകയുള്ളൂ.

ഒരു കൊതുകും രോഗാണുക്കളെയുംകൊണ്ടല്ല ജെനിക്കുന്നത്. മനുഷ്യരില്‍ നിന്നാണ് അവ രോഗാണുക്കളെ സ്വീകരിക്കുന്നത്. ഉദാഹരണത്തിന് - malaria, yellow fever, West Nile virus, dengue fever, chikungunya and elephantiasis, ഒരു രോഗാണു  കൊതുകില്‍ നിന്നും മറ്റൊരാളിലേക്ക് പടരുന്നതിന് അതിന്‍റെ ദഹന പ്രക്രിയയെ അതിജീവിക്കേണ്ടതുണ്ട്, മുന്‍ പറഞ്ഞ അസുഖങ്ങള്‍ക്ക് കാരണമായ രോഗാണുവിനു അതു സാധിക്കും. എബോള വൈറസിനു പക്ഷെ കൊതുകിലേക്ക്   പ്രവേശിക്കാന്‍ സാധിക്കില്ല എന്നാണ് പറയുന്നത്.

എബോള വായുവിലൂടെയോ, വെള്ളതിലൂടെയോ, കൊതുകിലൂടെയോ പകരുകയില്ല. എബോള വൈറസിനു കൊതുകുകളില്‍ ജീവിക്കാന്‍ സാധ്യമല്ല ഏതാനും സസ്തനികളില്‍ മാത്രമേ ഇതിനു ജീവിക്കാന്‍ കഴിയൂ.


Comments

Popular posts from this blog

Kerala's Traditional Kozhuva Curry or Natholi Curry Simple Method

Sachin: A Billion Dreams Story Cast and Crew, Releasing Date

ചിന്നുവിന്‍റെ മഴക്കാലം