ഒരാള്‍ തന്‍റെ രണ്ടു കുട്ടികളെ കൊലപ്പെടുത്തിയതിനു ശേഷം ആത്മഹത്യ ചെയ്തു
എത്ര ദയനീയം അല്ലെ!.... ഇതു
കഥയല്ല കഴിഞ്ഞ ദിവസം ഫ്ലോറിടയില്‍ നടന്ന സംഭവം ആണ്.
ഭാര്യയും ഭര്‍ത്താവും
തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്നു ഭര്‍ത്താവു തോക്കെടുത്ത് ഭാര്യയ്ക്ക് നേരെ നിറയൊഴിക്കാന്‍ മുതിര്‍ന്നു, ഭയന്നുപോയ പോയ ആ
സ്ത്രീ വീടിനു പുറത്തേക്കു ഓടി അടുത്തുള്ള വീട്ടില്‍ അഭയം പ്രാപിച്ചു, തൊട്ടു പിന്നാലെ
വീടിനകത്തു നിന്നും തുടരെ തുടരെ വെടിയൊച്ചയും അലര്‍ച്ചയും കേട്ടു.
പോലീസെത്തിയപ്പോള്‍ കണ്ടത് മൂന്നു കുട്ടികളും അവരുടെ ഭര്‍ത്താവും വെടിയേറ്റ് കിടക്കുന്നതാണ്, ഇതില്‍ ഒരു കുട്ടി
ഒഴിച്ച് ശേഷിക്കുന്ന മൂന്നുപേരും അവിടെവച്ചു തന്നെ മരിച്ചിരുന്നു. രക്ഷപെട്ട കുട്ടി ഗുരുതരാവസ്ഥയില്‍ തുടരുന്നു.
സംഭവത്തെ കുറിച്ച് പോലീസ്
പറയുന്നത് ഇങ്ങിനെ “ വഴക്കിനെ തുടര്‍ന്നു ഭര്‍ത്താവു ഭാര്യക്ക് നേരെ നിറയൊഴിക്കാന്‍ മുതിര്‍ന്നപ്പോള്‍ ആത്മരക്ഷാര്‍ത്ഥം അവര്‍ പുറത്തേക്കു ഓടി അടുത്തുള്ള വീട്ടില്‍ അഭയം പ്രാഭിച്ചു. ആ സമയത്ത് കലിയടങ്ങാത്ത
ഭര്‍ത്താവു തന്‍റെ മുന്ന് കുട്ടികളുടെ നേരെയും നിറയൊഴിച്ച ശേഷം സ്വയം വെടിവച്ചു
ആത്മഹത്യ ചെയ്തു.
അയാള്‍ കുട്ടികളെ
ഉപദ്രവിക്കുമെന്ന് ആ പാവം സ്ത്രീ ചിന്തിച്ചിരുന്നില്ല, തല്‍ക്കാലം ഭര്‍ത്താവില്‍
നിന്നും രക്ഷപെടാന്‍ വേണ്ടി മാത്രം ആണ് അവര്‍ പുറത്തേക്കു ഓടിയത്.
Comments
Post a Comment