2017 KERALA TOURISM - PUTHUVYPPU BEACH TOURISM MELA

2017 നെ വരവേല്‍ക്കാനായി പുതുവ്യ്പ്പ് ബീച്ച് ഒരുങ്ങി കഴിഞ്ഞു. സാമ്പത്തികവും സാമൂഹികവുമായ ഒരുപാട് പ്രതിബന്ധങ്ങളെ തരണം ചെയ്തു കൊണ്ടാണ് ഇത്തവണ പുതുവ്യ്പ്പു ബീച്ചില്‍ ഒരുക്കങ്ങള്‍ നടത്തിതിയിരിക്കുന്നത്. വെറും 13 മിനിട്ട് കൊണ്ട് എറണാകുളത്തു നിന്നും പുതുവയ്പ്പു ബീച്ചില്‍ എത്തിച്ചേരാം ഏതാണ്ട് 6k.m ദൂരം മാത്രം. കുട്ടികള്‍ക്കും വലിയവര്‍ക്കും കളിച്ചു തിമര്‍ക്കാനായി ഇവിടെ ബീച്ച് കാര്‍ണിവല്‍ പോലെയുള്ള കൊച്ചു കൊച്ചു പരിപാടികള്‍ ഇതിന്‍റെ ഭാരവാഹികള്‍ ഇതിനകം സജ്ജീകരിച്ചിട്ടുണ്ട് . മുസരിസ് ബിനാലേ ,കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷങ്ങള്‍ തുടങ്ങിയതോടെ കൊച്ചിയിലേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്, ഇപ്പോള്‍ ഫോര്‍ട്ട് കൊച്ചിന്‍ പോലെ തന്നെ പുതുവ്യ്പ്പു ബീച്ചും അവര്‍ക്ക് പ്രിയപ്പെട്ടതാണ്. ധാരാളം വിദേശികള്‍ ദിനംപ്രതി എവിടെ സന്ദര്‍ശിക്കുക പതിവു കാഴ്ച്ചയാണ്. കടല്‍ത്തീരവും , കുളിരേകുന്ന ഇളം കാറ്റും , ചുറ്റിനും പ്രകാശ വലയം സൃഷ്ടിച്ചു കൊണ്ട് വെള്ളയും ചുവപ്പും കലര്‍ന്ന നിറത്തില്‍ അംബരചുംബിയായി നില...