Posts

Showing posts with the label love poem

മറക്കല്ലെ പൊന്നെ.... കരയിക്കല്ലേ

“ ഒരു ഗാനമായ്  ഞാന്‍ ഓര്‍മ്മകളെ ഉണര്‍ത്താം   ഒരു പുഷ്പമായ് നിന്‍റെ സ്വപ്നങ്ങളെയും ” “ ഒരു  നറും പുഞ്ചിരിയില്‍ നിന്‍റെ മനസു ഉണര്‍ത്താം ഒരു നക്ഷത്രമായ്‌ നിന്‍റെ വഴി തെളിക്കാം ” “ ഒരു ദീപമായ് നിന്‍റെ ഇരുട്ടിനെ അകറ്റാം ഒരു നറുപുഞ്ചിരിയാല്‍   നിന്‍റെ മനസ്സുണര്‍ത്താം ” “ ഒരു കൈക്കുമ്പിള്‍ ജലമായ് ഞാന്‍ നിന്‍ ദാഹം തീര്‍ക്കാം ഒരു കമ്പിളിപ്പുതപ്പായ് നിന്‍ തണുപ്പകറ്റാം ” “ ഞാനാകും നിന്‍ വെളിച്ചത്തെ ഞാനാകും നിന്‍ ഗാനത്തെ ഞാനാകും നിന്‍ ദാഹജലത്തെ മറക്കല്ലെ പൊന്നെ കരയിക്കല്ലേ ”