Posts

Showing posts with the label upcoming dilip malayalam movie

ദിലീപ് ജോസൂട്ടി ആകുന്നു (Life of Josutty - Upcoming malayalam movie)

Image
ലൈഫ് ഓഫ് ജോസൂട്ടി - വളരെ നാളുകള്‍ക്ക് ശേഷം മലയാളിക്ക് എന്നും മനസ്സില്‍ ഓര്‍മ്മിക്കാന്‍ ഒരു നല്ല ദൃശ്യവിരുന്നു സമ്മാനിച്ച  ദൃശ്യത്തിന്‍റെ സംവിധായകന്‍ ജിത്തു ജോസഫ്‌ വീണ്ടുമെത്തുന്നു  ദിലീപിനെ നായകനാക്കിക്കൊണ്ട് ലൈഫ് ഓഫ് ജോസൂട്ടിയിലൂടെ. ദൃശ്യം മലയാളത്തിലെ ചരിത്ര വിജയമായിരുന്നു. മലയാളത്തില്‍ മാത്രമല്ല പല ഭാഷകളിലും അതു പുനര്‍നിര്‍മ്മിക്കപ്പെട്ടു.  ലൈഫ് ഓഫ് ജോസൂട്ടിയില്‍ ജോസൂട്ടിയുടെ വേഷം അവതരിപ്പിക്കുനത് മലയാളത്തിന്‍റെ പ്രിയ നടനായ ദിലീപ് ആണ്. പലപ്പോഴും നമ്മുടെ ജീവിതത്തില്‍, നമ്മുടെ സമൂഹത്തില്‍ നമുക്ക് കാണേണ്ടി വരുന്ന, നമ്മെ ചൊടിപ്പിക്കുന്ന പല സംഭവങ്ങളും സമൂഹത്തിനെ ബോധവല്‍ക്കരിക്കാന്‍ വേണ്ടി ഹാസ്യത്തിന്‍റെ മെന്‍പൊടി ചേര്‍ത്ത് ഇതില്‍ അവതരിപ്പിക്കുന്നുണ്ട്. ദൃശ്യത്തിലെ പോലെ തന്നെ പച്ചപ്പ്‌ നിറഞ്ഞ ഗ്രാമീണ പശ്ചാത്തലമാണ് ലൈഫ് ഓഫ് ജോസൂട്ടിയുടെതും. അതുകൊണ്ട് തന്നെ  കട്ടപ്പന, ഇടുക്കി എന്നിവിടങ്ങളിലെ ഗ്രാമീണ സൗന്ദര്യം പശ്ചാത്തലമാക്കിയാണ് ഈ സിനിമ  ചിത്രീകരിചിരിക്കുന്നത്‌. ഇടുക്കിയിലെയും കട്ടപ്പനയിലെയും  ഇതുവരെ സിനിമയൊന്നും ചിത്രീകരിക്കാത്ത  ഗ്രാമീണ പശ്ചാത്ത...