ദിലീപ് ജോസൂട്ടി ആകുന്നു (Life of Josutty - Upcoming malayalam movie)

ലൈഫ് ഓഫ് ജോസൂട്ടി - വളരെ നാളുകള്‍ക്ക് ശേഷം മലയാളിക്ക് എന്നും മനസ്സില്‍ ഓര്‍മ്മിക്കാന്‍ ഒരു നല്ല ദൃശ്യവിരുന്നു സമ്മാനിച്ച  ദൃശ്യത്തിന്‍റെ സംവിധായകന്‍ ജിത്തു ജോസഫ്‌ വീണ്ടുമെത്തുന്നു  ദിലീപിനെ നായകനാക്കിക്കൊണ്ട് ലൈഫ് ഓഫ് ജോസൂട്ടിയിലൂടെ. ദൃശ്യം മലയാളത്തിലെ ചരിത്ര വിജയമായിരുന്നു. മലയാളത്തില്‍ മാത്രമല്ല പല ഭാഷകളിലും അതു പുനര്‍നിര്‍മ്മിക്കപ്പെട്ടു.



 ലൈഫ് ഓഫ് ജോസൂട്ടിയില്‍ ജോസൂട്ടിയുടെ വേഷം അവതരിപ്പിക്കുനത് മലയാളത്തിന്‍റെ പ്രിയ നടനായ ദിലീപ് ആണ്. പലപ്പോഴും നമ്മുടെ ജീവിതത്തില്‍, നമ്മുടെ സമൂഹത്തില്‍ നമുക്ക് കാണേണ്ടി വരുന്ന, നമ്മെ ചൊടിപ്പിക്കുന്ന പല സംഭവങ്ങളും സമൂഹത്തിനെ ബോധവല്‍ക്കരിക്കാന്‍ വേണ്ടി ഹാസ്യത്തിന്‍റെ മെന്‍പൊടി ചേര്‍ത്ത് ഇതില്‍ അവതരിപ്പിക്കുന്നുണ്ട്.

ദൃശ്യത്തിലെ പോലെ തന്നെ പച്ചപ്പ്‌ നിറഞ്ഞ ഗ്രാമീണ പശ്ചാത്തലമാണ് ലൈഫ് ഓഫ് ജോസൂട്ടിയുടെതും. അതുകൊണ്ട് തന്നെ  കട്ടപ്പന, ഇടുക്കി എന്നിവിടങ്ങളിലെ ഗ്രാമീണ സൗന്ദര്യം പശ്ചാത്തലമാക്കിയാണ് ഈ സിനിമ  ചിത്രീകരിചിരിക്കുന്നത്‌. ഇടുക്കിയിലെയും കട്ടപ്പനയിലെയും  ഇതുവരെ സിനിമയൊന്നും ചിത്രീകരിക്കാത്ത  ഗ്രാമീണ പശ്ചാത്തല സൌന്ദര്യം ആണ് ലൈഫ് ഓഫ് ജോസൂട്ടിയുടെ ക്യാമറ കൂടുതലും  ഒപ്പിയെടുത്തിരിക്കുന്നത് എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

രാജേഷ്‌ വര്‍മയാണ് ലൈഫ് ഓഫ് ജോസൂട്ടിയുടെ സ്ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുനത്. വളവു തിരിവുകളൊന്നും ഇല്ലാത്ത വളരെ ലളിതമായ ഒരു കുടുംബ കഥയാണ് ലൈഫ് ഓഫ് ജോസൂട്ടി എന്നാണ് സംവിധായകന്‍ ജിത്തു ജോസഫ്‌ പറയുന്നത്.

ദിലിപ് നായകനായ ലൈഫ് ഓഫ് ജോസൂട്ടിയില്‍ ജ്യോതി കൃഷ്ണയും രചന നാരായണന്‍കുട്ടിയും ആണ് നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുനത്. ഇവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, ജോജു, ഹരിഷ് പേരാടി, ചെമ്പന്‍ വിനോദ്, ധര്‍മജന്‍ ബോള്‍ഗാട്ടി, നോബി, ചെമ്പില്‍ അശോകന്‍, സുനില്‍ സുഗധ, വിജയ കുമാരി എന്നിവരും അണിനിരക്കുന്നു. ഗാനരചന കൈകാര്യം ചെയ്തിരിക്കുനത് അനില്‍ ജോണ്‍സണ്‍ ആണ്.

ജോസൂട്ടി എന്ന കഥാപാത്രത്തിന്‍റെ 30 വര്‍ഷത്തെ ജീവിത കഥയാണ് ചിത്രം പ്രേമേയമക്കിയിരിക്കുനത്. 10 വയസ്സു മുതല്‍ ജോസൂട്ടി എന്ന വ്യക്തിയുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന നല്ലതും ചീത്തയുമായ സംഭവങ്ങളുടെയും വ്യക്തികളുടെയും ദൃശ്യാവിഷ്ക്കാരമാണ് ഈ സിനിമ. ലൈഫ് ഓഫ് ജോസൂട്ടിയുടെ ആദ്യ ഷെഡ്യൂള്‍ ഇടുക്കി, കട്ടപ്പന ഭാഗത്ത്‌ ആയിരുന്നു, അടുത്ത ഷെഡ്യൂള്‍ ന്യൂസിലാന്ഡില്‍ ഏപ്രിലില്‍ അരുംഭിക്കും എന്നാണ് പറയുന്നത്.  ജൂണ്‍ 2015ന്ചിത്രീകരണം പൂര്‍ത്തിയാക്കി ലൈഫ് ഓഫ് ജോസൂട്ടി പ്രദര്‍ശനത്തിനു എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 



Comments

Popular posts from this blog

HOW CAN WE UPLOAD GSTR1 DIRECTLY FROM TALLY ERP9?

Master Ajas - പുലിമുരുകനിലെ പുലിക്കുട്ടി

ലേറ്റസ്റ്റ് ന്യൂസ്‌ - മലയാളി യുവാവിനെ തിരുവനന്തപുരത്ത് പൈശാചികമായി കൊലപ്പെടുത്തി