മലയാളം സിനിമ ഹൃദ്യം, Malayalam Movie Hridyam
മലയാള സിനിമയ്ക്ക് മധുര്യമേകാന്‍ ഒരു സിനിമകൂടി ....... ഹൃദ്യം, ദേവിദാസന്‍ സംവിധാനവും, ദേവിലക്ഷ്മി ക്രിയേഷന്‍സ് നിര്‍മാണവും നിര്‍വഹിക്കുമെന്നു പറയപ്പെടുന്നു. ഫോട്ടോഗ്രഫി കൈകാര്യം ചെയ്യുന്നത് കാര്‍ത്തിക് ആണ്ഹൃദ്യം
മഹാരാജാ ടാക്കീസ് എന്ന മലയാളം സിനിമയിലൂടെ ഒരു സിനിമാ സംവിധാനം ചെയ്യുന്നതിലുള്ള തന്‍റെ കഴിവ് ദേവിദാസന്‍ തെളിയിച്ചു കഴിഞ്ഞു. മലയാളം സിനിമ ഹൃദ്യത്തിന്‍റെ പ്രമേയം ഹാസ്യവും സന്ദേഹ ഭരിതവും ആയിരിക്കുമെന്നാണ് പറയുന്നത്. ഹേമന്ത് മേനോനും, സുഭിക്ഷയുമാണ് പ്രധാന താരങ്ങള്‍. ഇതിനു മുന്‍പ് കാന്താരി എന്ന മലയാളം സിനിമയില്‍ ഇവര്‍ ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട്.
ഫാസിലിന്‍റ' living together ' എന്ന സിനിമയിലൂടെ ആണ് ഹേമന്ത് മേനോന്‍ മലയാള സിനിമയുടെ മടിത്തട്ടിലേക്ക് കാലെടുത്തു വച്ചത്, തുടര്‍ന്ന് Doctor Love, Ordinary, Chattakkari, Chapters and Thomson Villa എന്നീ സിനിമകളിലൂടെ തന്‍റെ അഭിനയ മികവു തെളിയിച്ചു. ഒളിപ്പോര്‍എന്ന സിനിമയ്ക്ക് ശേഷം മോഡലും ക്ലാസിക്കല്‍ ഡാന്‍സറും അയ സൗത്ത് ഇന്ത്യന്‍ നടി സുഭിക്ഷയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണിത്.
Comments
Post a Comment