2017 KERALA TOURISM - PUTHUVYPPU BEACH TOURISM MELA

2017 നെ വരവേല്‍ക്കാനായി പുതുവ്യ്പ്പ് ബീച്ച് ഒരുങ്ങി കഴിഞ്ഞു. സാമ്പത്തികവും സാമൂഹികവുമായ ഒരുപാട് പ്രതിബന്ധങ്ങളെ തരണം ചെയ്തു കൊണ്ടാണ് ഇത്തവണ പുതുവ്യ്പ്പു ബീച്ചില്‍ ഒരുക്കങ്ങള്‍ നടത്തിതിയിരിക്കുന്നത്. വെറും 13 മിനിട്ട് കൊണ്ട് എറണാകുളത്തു നിന്നും പുതുവയ്പ്പു ബീച്ചില്‍ എത്തിച്ചേരാം ഏതാണ്ട് 6k.m ദൂരം മാത്രം.

         കുട്ടികള്‍ക്കും വലിയവര്‍ക്കും കളിച്ചു  തിമര്‍ക്കാനായി ഇവിടെ ബീച്ച് കാര്‍ണിവല്‍  പോലെയുള്ള കൊച്ചു കൊച്ചു പരിപാടികള്‍ ഇതിന്‍റെ ഭാരവാഹികള്‍ ഇതിനകം സജ്ജീകരിച്ചിട്ടുണ്ട്‌ .



        മുസരിസ് ബിനാലേ ,കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷങ്ങള്‍ തുടങ്ങിയതോടെ കൊച്ചിയിലേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്, ഇപ്പോള്‍ ഫോര്‍ട്ട്‌ കൊച്ചിന്‍ പോലെ തന്നെ പുതുവ്യ്പ്പു ബീച്ചും അവര്‍ക്ക് പ്രിയപ്പെട്ടതാണ്. ധാരാളം വിദേശികള്‍ ദിനംപ്രതി എവിടെ സന്ദര്‍ശിക്കുക പതിവു കാഴ്ച്ചയാണ്‌.


കടല്‍ത്തീരവും , കുളിരേകുന്ന ഇളം കാറ്റും , ചുറ്റിനും പ്രകാശ വലയം സൃഷ്ടിച്ചു കൊണ്ട് വെള്ളയും  ചുവപ്പും കലര്‍ന്ന  നിറത്തില്‍ അംബരചുംബിയായി നില്ക്കുന്ന ലൈറ്റ് ഹൌസും, സമീപത്തുള്ള ക്ഷേത്രങ്ങളില്‍ നിന്നുള്ള ഭക്തിനിര്‍ഭരിതമായ നേര്‍ത്ത സംഗീതവും പുതുവ്യ്പ്പു ബീച്ച് ടൂറിസത്തിന് കൂടുതല്‍ തിളക്കം നല്‍കുന്നു. 


           പുതിയ വര്‍ഷത്തെ വരവേല്‍ക്കുന്നതോടൊപ്പം ഈ പ്രദേശത്തെ യുവജനങ്ങളുടെ ഒരു വലിയ കൂട്ടായ്മയാണ് പുതുവ്യ്പ്പു ബീച്ച് ടൂറിസം, അതു എടുത്തു പറയേണ്ട ഒരു കാരണം തന്നെ ആണ്. ഒന്നും അല്ലാതിരുന്ന ഈ കടല്‍ തീരത്തെ ഇപ്പോള്‍ വിദേശികള്‍ വരെ തേടിയെത്തണം എങ്കില്‍ അതു ഈ പഞ്ചായത്തിന്റെയും യുവജനങ്ങളുടെയും കൂട്ടായ്മയുടെ വിജയത്തിന്‍റെ ഭാഗമാണ്. 



ബീച്ച് റെയ്സിംഗ് മത്സരം ആണ് പുതുവയ്പു ടൂറിസം മേളയുടെ മറ്റൊരു ആകര്‍ഷണം. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള യുവാക്കള്‍ ഇതില്‍ പങ്കെടുക്കാറുണ്ട്.  പൂഴി മണലിലൂടെ ബൈക്കില്‍ കുതിച്ചു പായുന്നത് ശ്വാസം അടക്കിപിടിച്ചുവേണം കണ്ട് നില്ക്കാന്‍. 







Comments

Popular posts from this blog

HOW CAN WE UPLOAD GSTR1 DIRECTLY FROM TALLY ERP9?

Master Ajas - പുലിമുരുകനിലെ പുലിക്കുട്ടി

ലേറ്റസ്റ്റ് ന്യൂസ്‌ - മലയാളി യുവാവിനെ തിരുവനന്തപുരത്ത് പൈശാചികമായി കൊലപ്പെടുത്തി