Master Ajas - പുലിമുരുകനിലെ പുലിക്കുട്ടി

            

MASTER AJAS 

മലയാളികളുടെ പുലിക്കുട്ടി 


മാസ്റ്റര്‍  അജാസ് ഇപ്പോള്‍ മലയാളികളുടെ മനസ്സിലെ രോമാഞ്ചമാണ്.  പുലിമുരുകന്‍ എന്ന  സിനിമയിലൂടെ മോഹന്‍ലാലിന്‍റെ  കുട്ടിക്കാലം അഭിനയിച്ച്  മലയാളികളുടെ  
മനം കവര്‍ന്ന ചുണക്കുട്ടി.  മോഹൻലാൽ സ്ക്രീനിൽ എത്തുന്നതു വരെ  ആരാധകരെ ത്രസിപ്പിച്ച   കിടിലൻ 
പെർഫോമൻസ്  ആയിരുന്നു അജാസ് കാഴ്ചവച്ചത് 





        മലയാള ടെലിവിഷന്‍ ചാനല്‍ മഴവില്‍ മനോരമയിലെ D4 Dance എന്ന പ്രോഗ്രാമിലൂടെ ആണ് അജാസ് ദ്രിശ്യ മാധ്യമ ലോകത്ത് തുടക്കം കുറിച്ചത്. D4 ഡാന്‍സ്പ്രോ ഗ്രാമില്‍ പ്രേക്ഷകരുടെ ഹരമായിരുന്നു മാസ്റ്റര്‍ അജാസ്. ഒരു സാധാരണ കുടുംബത്തില്‍ നിന്നും വന്ന അജാസിനു മഴവില്‍ മനോരമയിലെ D4 Dance എന്ന പ്രോഗ്രാം ഒരു പുതിയ വഴിത്തിരിവായി.  പള്ളിമൺ സിദ്ധാർഥ സെൻട്രൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ അജാസ് ഏഴു വയസ്സു മുതൽ സിനിമാറ്റിക് ഡാൻസ് പരിശീലിക്കുന്നു. അജാസിന്റെ പിതാവ് നവാസ്. മാതാവ് മുംതാസ്. രണ്ടു ജ്യേഷ്ട സഹദരന്മാരുമുണ്ട് അഫ്സൽ, അജ്മൽ


      പുലിമുരുകന്‍ 2016 ലെ സൂപ്പര്‍ ഹിറ്റ്‌ മൂവി ആണ്,  മലയാളത്തിന്‍റെ പ്രിയങ്കരനായ മോഹന്‍ലാലിന്‍റെ  മുരുകന്‍ എന്ന കഥാപാത്രത്തിന്‍റെ കുട്ടിക്കാലം മാസ്റ്റര്‍  അജാസിലൂടെ  വളരെ തന്മയത്വത്തോടെ ആണ്  ഡയറക്ടര്‍ വൈശാക് ആവിഷ്കരിച്ചിരിക്കുന്നത്.    അജാസിന്റെ  സാഹസികത നിറഞ്ഞ ഓരോ  സീനുകളിലും മോഹന്‍ലാലിന്‍റെ ഒരു ചെറിയ രൂപത്തെ  ആണ് ഓര്‍മ്മപ്പെടുത്തുന്നത്. ശരീര ചലനം പോലും  തെല്ലിട വെത്യാസം ഇല്ലാതെ ആണ് അജാസ്  കഴ്ച്ചവച്ചിരിക്കുന്നത്. വനത്തിൽ പുലികളുമായി  ഏറ്റുമുട്ടുന്ന ഒരു കഥാപാത്രത്തെയാണ് അജാസ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്‌.

മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ആക്ഷൻ ത്രിലർ മലയാളചലച്ചിത്രമാണ് പുലിമുരുകൻ. പ്രദർശനത്തിനെത്തി ആദ്യ 30 ദിവസത്തിനുള്ളിൽ 105 കോടിയോളം രൂപയാണ് ചിത്രം നേടിയത്

 

പുലിമുരുകനിലെ മറ്റ് അഭിനേതാക്കള്‍

 മോഹൻലാൽ - പുലിമുരുകൻ
 മാസ്ററർ അജാസ്- മുരുകൻ (ബാല്യം)
 കമാലിനി മുഖർജി - മൈന
 ലാൽ - ബലരാമൻ
 കിഷോർ - ആർ.കെ
 ഹരീഷ് പേരടി
 നമിത - ജൂലി
 ജഗപതി ബാബു - ഡാഡി ഗിരിജ
 എം.ആർ. ഗോപകുമാർ - കടുത
അഞ്ജലി അനീഷ്‌ ഉപാസന
നോബി – ബെന്നി
സുരാജ് വെഞ്ഞാറമൂട് - പൂങ്കായ്  ശശി
ബാല - ശിവ
വിനു മോഹൻ - മണിക്കുട്ടൻ
ബേബി ദുർഗ പ്രേംജിത്ത്
സിദ്ദിഖ് - ഐപ്പ് സഖറിയ
സന്തോഷ് കീഴാറ്റൂർ
സേതുലക്ഷ്മി
ആന്റണി പെരുമ്പാവൂർ

Comments

Popular posts from this blog

HOW CAN WE UPLOAD GSTR1 DIRECTLY FROM TALLY ERP9?

ലേറ്റസ്റ്റ് ന്യൂസ്‌ - മലയാളി യുവാവിനെ തിരുവനന്തപുരത്ത് പൈശാചികമായി കൊലപ്പെടുത്തി