Posts

Showing posts from November, 2014

ഹൃദയത്തിനു പ്രിയപ്പെട്ട മത്തങ്ങക്കുരു ഇനി വലിച്ചെറിയരുത്

Image
മത്തങ്ങക്കുരുവിന്‍റെ വിശേഷം മത്തങ്ങയുടെ ഗുണഗണങ്ങളെ കുറിച്ച് ഒരുപക്ഷെ നിങ്ങളില്‍ പലര്‍ക്കും അറിയാം, പക്ഷെ അതിനെ കുരുവിന്‍റെ ഗുണത്തെ കുറിച്ച് നിങ്ങളില്‍ എത്ര പേര്‍ക്ക് അറിയാം ? പുതിയ തലമുറയ്ക്ക്   അറിയാന്‍ വഴിയില്ല,   പക്ഷെ പഴയ തലമുറ മത്തങ്ങയുടെ കുരു ഉണക്കി  സൂക്ഷിച്ചു മഴക്കാലം   വരുമ്പോള്‍   വറുത്തു കപ്പലണ്ടി കോറിക്കുന്നത് പോലെ   കഴിക്കാന്‍ ഉപയോഗിച്ചിരുന്നു. നമുക്കും ഇതു ഒരു സ്നാക്സ് ആയിട്ടു ഉപയോഗിക്കാം, വറുത്തു കറുമുറെ കടിച്ചു തിന്നാന്‍ നല്ല രസമാണ്.  നമ്മുടെ ഹൃദയത്തിന്‍റെയും, അസ്ഥികളുടെയും   ആരോഗ്യത്തിനു ആവശ്യമായ മഗ്നീഷ്യം ഈ മത്തങ്ങക്കുരുവില്‍ നല്ല   അളവില്‍ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിനനു ആവശ്യമായ മഗ്നീഷ്യത്തിന്‍റെ 40% ഒരു കപ്പ്‌ മത്തങ്ങക്കുരുവില്‍ അടങ്ങിയിട്ടുണ്ടത്രേ, അതോടൊപ്പം   PROTEIN, FIBER എന്നിവയുടെ നല്ല ഉറവിടം കൂടിയാണത്രേ ഈ   മത്തങ്ങക്കുരു.    മത്തങ്ങക്കുരുവില്‍     നിന്നും എടുക്കുന്ന ഓയിലിന്   രക്തക്കുഴലിന്‍റെ പ്രവര്‍ത്തനം നല്ലരീതിയിലാക്കാനും, അതിലൂടെ LOWER BLOOD PRESS...

ചുംബനക്കൂട്ടായ്മ - കാള പെറ്റെന്ന് കേട്ടയുടന്‍ കയറെടുക്കുന്ന ജനങ്ങള്‍

 എന്തൊക്കെ പ്രഹസനമാണ് ഒരു ചുംബനക്കൂട്ടായ്മയുടെ പേരില്‍ എറണാകുളം മറൈന്‍ഡ്രൈവില്‍ ഇന്നലെ അരങ്ങേറിയത്. പാശ്ചാത്യരെയും അവരുടെ സുംസ്കകരതെതയും അതേപടി അനുകരിക്കാന്‍ തയ്യാറുള്ള കുറെ ചെറുപ്പക്കാര്‍ പ്രായത്തിന്‍റെ ചോരത്തിളപ്പില്‍ കാണിച്ചു കൂട്ടുന്ന വേഷംകെട്ടുകള്‍, അതുനു പിറകെ കേട്ടപാതി കേള്‍ക്കാത്ത പാതി ഓടാന്‍ കുറെ സതാചാരവാദികളും , രാഷ്ട്രീയക്കാരും, മീഡിയക്കാരും,  ഒന്നിനും കൊള്ളാത്ത നിയമ പലകരും. ഇതിലൂടെ അര് എന്തു നേടി - ചാനലുകാര്‍ക്ക്  പണച്ചിലവില്ലാതെ നല്ലൊരു പ്രോഗ്രാം കിട്ടി, അഭിനയിക്കാന്‍ തിന്നിട്ടു എല്ലിന്‍റെ ഇടയില്‍ ക്കയറിയ  കുറെ  നായകന്മാരും കുറച്ചു നായികമാരും!. ഇതില്‍പരം എന്തു വേണം ചാനലുകാര്‍ക്ക് അവര്‍ അതു ശരിക്കും ആഘോഷിച്ചു. ഈ നാട്ടില്‍ ഒരുപാട് അനീതി നടക്കുന്നുണ്ട്, യുവതലമുറ പ്രതികരിക്കേണ്ട ഒരുപാട് സംഭവങ്ങള്‍ ഇവിടെ അരങ്ങേറുന്നുണ്ട് ഓരോദിവസവും, അപ്പോഴൊന്നും കാണാത്ത ആവേശം ഇക്കാര്യത്തില്‍ മാത്രം കാണിക്കാന്‍ പ്രേരിപ്പിച്ചത്  യുവതലമുറയുടെ ഏത് അവേശമാണ്. അവര്‍ വന്നു ചുംബിച്ചിട്ടു പോയേനെ, ആരും ശ്രദ്ധിക്കാതിരുന്നെങ്കില്‍ ആ പ്രഹസനം ഒരു വിജയമകില്ലായിരുന്നു. ഇതിപ്പ...