ഹൃദയത്തിനു പ്രിയപ്പെട്ട മത്തങ്ങക്കുരു ഇനി വലിച്ചെറിയരുത്


മത്തങ്ങക്കുരുവിന്‍റെ വിശേഷം


മത്തങ്ങയുടെ ഗുണഗണങ്ങളെ കുറിച്ച് ഒരുപക്ഷെ നിങ്ങളില്‍ പലര്‍ക്കും അറിയാം, പക്ഷെ അതിനെ കുരുവിന്‍റെ ഗുണത്തെ കുറിച്ച് നിങ്ങളില്‍ എത്ര പേര്‍ക്ക് അറിയാം ?


പുതിയ തലമുറയ്ക്ക്  അറിയാന്‍ വഴിയില്ല,  പക്ഷെ പഴയ തലമുറ മത്തങ്ങയുടെ കുരു ഉണക്കി  സൂക്ഷിച്ചു മഴക്കാലം  വരുമ്പോള്‍  വറുത്തു കപ്പലണ്ടി കോറിക്കുന്നത് പോലെ  കഴിക്കാന്‍ ഉപയോഗിച്ചിരുന്നു.

നമുക്കും ഇതു ഒരു സ്നാക്സ് ആയിട്ടു ഉപയോഗിക്കാം, വറുത്തു കറുമുറെ കടിച്ചു തിന്നാന്‍ നല്ല രസമാണ്.


 നമ്മുടെ ഹൃദയത്തിന്‍റെയും, അസ്ഥികളുടെയും  ആരോഗ്യത്തിനു ആവശ്യമായ മഗ്നീഷ്യം ഈ മത്തങ്ങക്കുരുവില്‍ നല്ല  അളവില്‍ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിനനു ആവശ്യമായ മഗ്നീഷ്യത്തിന്‍റെ 40% ഒരു കപ്പ്‌ മത്തങ്ങക്കുരുവില്‍ അടങ്ങിയിട്ടുണ്ടത്രേ, അതോടൊപ്പം  PROTEIN, FIBER എന്നിവയുടെ നല്ല ഉറവിടം കൂടിയാണത്രേ ഈ  മത്തങ്ങക്കുരു. 


 മത്തങ്ങക്കുരുവില്‍   നിന്നും എടുക്കുന്ന ഓയിലിന്  രക്തക്കുഴലിന്‍റെ പ്രവര്‍ത്തനം നല്ലരീതിയിലാക്കാനും, അതിലൂടെ LOWER BLOOD PRESSURE നിയന്ത്രിക്കാനും സാധിക്കുമെന്നാണ് പഠനം തെളിയിക്കുന്നത്.

 

മത്തങ്ങക്കുരു എങ്ങിനെ ഉപയോഗിക്കാം?

ലേശം എണ്ണയുപയോഗിച്ചു ചട്ടിയിലിട്ടു വറുത്ത്, കറുമുറെ കടിച്ചു തിന്നൂ  .....ശരീരത്തിന് ഒരുപാട് ഗുണമുള്ള ഒരു സ്നാക്സ്ആണ് ....

Comments

Popular posts from this blog

Kerala's Traditional Kozhuva Curry or Natholi Curry Simple Method

Sachin: A Billion Dreams Story Cast and Crew, Releasing Date

ചിന്നുവിന്‍റെ മഴക്കാലം