ലേറ്റസ്റ്റ് ന്യൂസ് - മലയാളി യുവാവിനെ തിരുവനന്തപുരത്ത് പൈശാചികമായി കൊലപ്പെടുത്തി
തിരുവനന്തപുരത്ത് വക്കത്ത് മലയാളി യുവാവിനെ നടുറോഡില്‍ വച്ചു ഒരു
കൂട്ടം യുവാക്കള്‍ കൊലപ്പെടുത്തി. ആറു പേരടങ്ങുന്ന സംഘം ബൈക്കില്‍
സഞ്ചരിച്ചിരുന്ന യുവാവിനെയും കൂട്ടുകാരനെയും കഴിഞ്ഞ ഞായർ വൈകിട്ട്
അഞ്ചരയ്ക്കു വക്കം തോപ്പിക്കവിളാകം റയിൽവേ ഗേറ്റിനു സമീപത്തു
വച്ചാണ് ആക്രമിച്ചത്.
വക്കം കൊച്ചുപള്ളിക്കു സമീപം മണക്കാട്ടിൽ വീട്ടിൽ ഷെബീർ (23) ആണ്
മരിച്ചത്, കൂടെയുണ്ടായിരുന്ന ഉണ്ണികൃഷ്ണന്‍ (26) ഗുരുതര നിലയിൽ
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിലാണ്.
മാസങ്ങൾക്കു മുൻപ് യുവാക്കൾ തമ്മിലുണ്ടായ സംഘട്ടനത്തിന്റെ
തുടർച്ചയായാണ് അക്രമം നടന്നത്. വക്കത്തു ക്ഷേത്രോൽസവവുമായി
ബന്ധപ്പെട്ട് എഴുന്നള്ളത്തിനിടെ ആനയുടെ വാലിൽപ്പിടിച്ച് ഉൽസവം
അലങ്കോലമാക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ ചെരിതിരിഞ്ഞുണ്ടായ
സംഘട്ടനത്തെ ച്ചൊല്ലി കോടതിയില്‍ കേസ് നടന്നുവരവേ ആണ്കഴിഞ്ഞ
ദിവസത്തെ അക്രമം. യുവാവിനെ പട്ടാപ്പകൽ റോഡിലിട്ടു തല്ലിക്കൊല്ലുന്ന
നടുക്കുന്ന ദൃശ്യങ്ങൾ ദൃശ്യമാധ്യമങ്ങളിലും ചാനലുകളിലും പ്രചരിച്ചിരുന്നു.
യുവതലമുറയുടെ മാനസിക വൈകൃതം വെളിപ്പെടുത്തുന്ന കാഴ്ചയാണ്
അതില്‍ നമുക്ക് കണാന്‍ കഴിയുന്നത്. സക്കീർഹുസൈൻ–നസീമ ദമ്പതികളുടെ
മകനാണ് ഷെബീർ
LIVE VIDEO
ആറംഗ സംഘത്തിലെ നാലുപേരാണ് അക്രമത്തിനു നേതൃത്വം
നൽകിയത് വിനായക് (23), കിരൺ (23) സന്തോഷ് (24), സതീഷ്(27) ഇവരെ
ആറ്റിങ്ങല്‍ പോലിസ് പിടികൂടിയിട്ടുണ്ട്. മറ്റു രണ്ടുപേർ യുവാക്കൾ
ബൈക്കിൽ വരുന്നതു നിരീക്ഷിച്ചു വിവരങ്ങള്‍ കൈമാറുകയായിരുന്നു.
Comments
Post a Comment