Posts

Showing posts from March, 2015

Online Work For Students, Housewives and Part time Workers in Kerala

Online Part Time Works  ഒരു ഓണ്‍ലൈന്‍ പാര്‍ട്ട്‌ ടൈം ജോലി കിട്ടിയിരുന്നെങ്കില്‍ ആഗ്രഹിക്കാത്തവര്‍ വളരെ വിരളമാണ്. ദിവസത്തിന്‍റെ മുക്കാല്‍ ഭാഗവും കമ്പ്യൂട്ടറിന്റെയും ഇന്റെര്‍നെറ്റിന്‍റെയും മുന്‍പില്‍ ചിലവാക്കുന്നവരാണ് ഭൂരിഭാഗവും. ഗെയിം കളിച്ചും ചാറ്റ് ചെയ്തും കളയുന്ന സമയം ഓണ്‍ലൈന്‍ ജോലി ചെയ്ത് ഒരു വരുമാനം ഉണ്ടാക്കാന്‍ ആഗ്രഹം എല്ലാവര്‍ക്കും ഉണ്ടെങ്കിലും അതിനു പറ്റിയ വിശ്വസ്തമായ ഒരു ഓണ്‍ലൈന്‍ ജോബ്‌ സൈറ്റ് കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്.  വളരെ അധികം ഓണ്‍ലൈന്‍ ജോബ്‌ സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ നമുക്ക് കണാന്‍ സാധിക്കും പക്ഷെ മിക്കവാറും എല്ലാം തട്ടിപ്പ് ആണ്. രെജിസ്ട്രേഷന്‍ ഫീസ്‌ ഈടാക്കുന്ന സൈറ്റുകളെ ഒന്നുംതന്നെ വിശ്വസിക്കരുത്. തട്ടിപ്പിന് ഇരയായവര്‍ ധാരാളം ഞാനടക്കം. Genuine Online Work Site  ഒരുപാട് അന്വാഷനങ്ങള്‍ക്ക് ഒടുവില്‍ ഞാന്‍ ഒരു സൈറ്റ് കണ്ടെത്തി. ആദ്യമൊക്കെ എനിക്ക് വലിയ വിശ്വാസം ഉണ്ടായിരുന്നില്ല, എന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് എന്‍റെ ജോലിയുടെ പ്രതിഫലം എത്തിഎന്നറിഞ്ഞപ്പോള്‍ മാത്രമാണ് ഞാന്‍ വിശ്വസിച്ചത്. മൂന്നു വര്‍ഷമായിട്ട് ഞാന്‍ ഈ സൈറ്റില്‍ വര്‍ക്ക്‌ ചെയ്യുന്നു....

ഹൃദയം തുളുമ്പുന്ന സംഗീതം നല്‍കി തമീം ഹാരിസ് യാത്രയായി

Image
സംഗീതത്തിലൂടെ വളരെ കുറച്ചു കാലം കൊണ്ട് മലയാളിയുടെ മനം കവര്‍ന്ന തമീം ഹാരിസ്, അര്‍ബുദത്തെ വകവയ്ക്കാതെ തന്‍റെ കഴിവിനെ സംഗീതത്തിന്‍റെ രൂപത്തില്‍ ജന ഹൃദയങ്ങളിലേക്ക് എത്തിച്ചു തമീം ദൈവത്തിന്‍റെ മടിയിലേക്ക്‌ യാത്രയായി.കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. K.V ഹാരിസ്, തസ്നീം എന്നിവരാണ്‌ മാതാപിതാക്കള്‍.  നാലു വര്‍ഷമായി അര്‍ബുദത്തെ സംഗീതം കൊണ്ട് തോല്‍പ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു തമീം, പക്ഷെ മരണം തമീമിനെ ഒരു ദയയും ഇല്ലാതെ തോല്‍പ്പിച്ച്കളഞ്ഞു. നിഷ്കളങ്കമായ ആ മുഖം ഒരു തവണ എങ്കിലും കണ്ടിട്ടുള്ള ആര്‍ക്കും ഇതൊരു നൊമ്പരം തന്നെയായിരിക്കും. മാളിക്കടവ് സ്കൂള്‍ വിദ്യാര്‍ത്ഥി ആയിരുന്ന തമീം ഒട്ടേറെ ഗാനങ്ങള്‍ക്കും അല്‍ബങ്ങള്‍ക്കുംസംഗീതം നല്‍കി വളരെ കുറച്ചു നാളുകള്‍ കൊണ്ട് മാധ്യമങ്ങളിലൂടെ പ്രസിദ്ധനായിരുന്നു. തമീം ഹാരിസിന്‍റെ ഗാനങ്ങള്‍ ചുവടെ കൊടുക്കുന്നു. ഈ ഗാനങ്ങളിലൂടെ തമീം ഹാരിസ് എന്നേക്കും ജീവിക്കട്ടെ .... 1. മനമാകെ പെയ്യുന്നത് മഴത്തുള്ളിയോ- https://www.facebook.com/thameem.kv/posts/729038423841765 2. ആ രാവിന്‍റെ മാറില്‍ - https://www.youtube.com/watch?v=Nqbf931xGbk ...

ദിലീപ് ജോസൂട്ടി ആകുന്നു (Life of Josutty - Upcoming malayalam movie)

Image
ലൈഫ് ഓഫ് ജോസൂട്ടി - വളരെ നാളുകള്‍ക്ക് ശേഷം മലയാളിക്ക് എന്നും മനസ്സില്‍ ഓര്‍മ്മിക്കാന്‍ ഒരു നല്ല ദൃശ്യവിരുന്നു സമ്മാനിച്ച  ദൃശ്യത്തിന്‍റെ സംവിധായകന്‍ ജിത്തു ജോസഫ്‌ വീണ്ടുമെത്തുന്നു  ദിലീപിനെ നായകനാക്കിക്കൊണ്ട് ലൈഫ് ഓഫ് ജോസൂട്ടിയിലൂടെ. ദൃശ്യം മലയാളത്തിലെ ചരിത്ര വിജയമായിരുന്നു. മലയാളത്തില്‍ മാത്രമല്ല പല ഭാഷകളിലും അതു പുനര്‍നിര്‍മ്മിക്കപ്പെട്ടു.  ലൈഫ് ഓഫ് ജോസൂട്ടിയില്‍ ജോസൂട്ടിയുടെ വേഷം അവതരിപ്പിക്കുനത് മലയാളത്തിന്‍റെ പ്രിയ നടനായ ദിലീപ് ആണ്. പലപ്പോഴും നമ്മുടെ ജീവിതത്തില്‍, നമ്മുടെ സമൂഹത്തില്‍ നമുക്ക് കാണേണ്ടി വരുന്ന, നമ്മെ ചൊടിപ്പിക്കുന്ന പല സംഭവങ്ങളും സമൂഹത്തിനെ ബോധവല്‍ക്കരിക്കാന്‍ വേണ്ടി ഹാസ്യത്തിന്‍റെ മെന്‍പൊടി ചേര്‍ത്ത് ഇതില്‍ അവതരിപ്പിക്കുന്നുണ്ട്. ദൃശ്യത്തിലെ പോലെ തന്നെ പച്ചപ്പ്‌ നിറഞ്ഞ ഗ്രാമീണ പശ്ചാത്തലമാണ് ലൈഫ് ഓഫ് ജോസൂട്ടിയുടെതും. അതുകൊണ്ട് തന്നെ  കട്ടപ്പന, ഇടുക്കി എന്നിവിടങ്ങളിലെ ഗ്രാമീണ സൗന്ദര്യം പശ്ചാത്തലമാക്കിയാണ് ഈ സിനിമ  ചിത്രീകരിചിരിക്കുന്നത്‌. ഇടുക്കിയിലെയും കട്ടപ്പനയിലെയും  ഇതുവരെ സിനിമയൊന്നും ചിത്രീകരിക്കാത്ത  ഗ്രാമീണ പശ്ചാത്ത...

ചിരിയുടെ മാലപ്പടക്കവുമായി ശ്രീനിവാസന്‍ വരുന്നു വീണ്ടും, You Too Brutus Review, Theater Response

Image
യു ടൂ ബ്രൂട്ടസ് ഇന്നലെ റിലീസ്ചെയ്തു, കണ്ടിറങ്ങിയജനങ്ങളുടെഅഭിപ്രായം അനുസരിച്ച് സിനിമ തരക്കേടില്ല ,ഒരു നല്ലനേരംപോക്കാണ്,എന്നാല്‍ കഥയില്‍ കഴമ്പ് ഒട്ടില്ലതാനും.    മലയാളത്തിന്‍റെ പ്രിയ നടനായ ശ്രീനിവാസന്‍, ലളിതവും സരസവുമായ അഭിനയ മികവിലൂടെ മലയാളികളുടെ മനം കവര്‍ന്ന കലാ പ്രതിഭ, വീണ്ടും മലയാളിയുടെ നര്‍മ്മ രസത്തെ ഉണര്‍ത്താന്‍ മാര്‍ച്ച്‌ 20th നു യു ടൂ ബ്രൂട്ടസ്‌ എന്ന മലയാളം സിനിമയിലൂടെ തീയേറ്ററുകളില്‍ എത്തുന്നു.   അസിഫ് അലി, അഹമ്മദ് സിദ്ദിക്, അനു മോഹന്‍, ടോവിനോ തോമസ്‌ സുധി കോപ, ഹണി റോസ്, രചന, നാരായണന്‍കുട്ടി, ഇന സഹ തുടങ്ങിയവര്‍ ആണ് മറ്റ് അഭിനേതാക്കള്‍.  2012ല്‍ പുറത്തിറങ്ങിയ തീവ്രം എന്ന മലയാളം സിനിമ സുംവിധാനും ചെയ്തു പ്രേക്ഷകര്‍ക്ക്‌ സുപരിചിതനായ രൂപേഷ് പീതാംബരന്‍ ആണ് യു ടൂ ബ്രൂട്ടസ്‌ന്‍റെയും സംവിധാനം.നിര്‍വഹിച്ചിരിക്കുന്നത്. 34 ദിവസം പിന്നിട്ട് ഷൂട്ടിംഗ് മുഴുവനാക്കിയ ബ്രൂട്ടസ്‌ന്‍റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത് ഷേക്ക്‌ അഫ്സല്‍ ആണ്. റഫീക്ക് അഹമ്മദ് എഴുതിയ വരികളും റോബി എബ്രഹാമിന്‍റെ സംഗീതവും, വിനീത് ശ്രീനിവാസന്‍റെ ആലാപനവും കൂടിയാകുമ്പോള്‍ നമ്മ...

മലയാളം സിനിമ ഹൃദ്യം, Malayalam Movie Hridyam

Image
  ഹൃദ്യം മലയാള സിനിമയ്ക്ക് മധുര്യമേകാന്‍ ഒരു സിനിമകൂടി ....... ഹൃദ്യം, ദേവിദാസന്‍  സംവിധാനവും, ദേവിലക്ഷ്മി ക്രിയേഷന്‍സ് നിര്‍മാണവും  നിര്‍വഹിക്കുമെന്നു പറയപ്പെടുന്നു. ഫോട്ടോഗ്രഫി കൈകാര്യം ചെയ്യുന്നത് കാര്‍ത്തിക് ആണ് മഹാരാജാ ടാക്കീസ് എന്ന മലയാളം സിനിമയിലൂടെ  ഒരു സിനിമാ സംവിധാനം ചെയ്യുന്നതിലുള്ള തന്‍റെ കഴിവ് ദേവിദാസന്‍ തെളിയിച്ചു കഴിഞ്ഞു.  മലയാളം സിനിമ ഹൃദ്യത്തിന്‍റെ പ്രമേയം ഹാസ്യവും   സന്ദേഹ ഭരിതവും  ആയിരിക്കുമെന്നാണ് പറയുന്നത്. ഹേമന്ത് മേനോനും, സുഭിക്ഷയുമാണ് പ്രധാന താരങ്ങള്‍. ഇതിനു മുന്‍പ്  കാന്താരി എന്ന മലയാളം സിനിമയില്‍ ഇവര്‍ ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട്.  ഫാസിലിന്‍റ' living together ' എന്ന സിനിമയിലൂടെ ആണ് ഹേമന്ത് മേനോന്‍ മലയാള സിനിമയുടെ മടിത്തട്ടിലേക്ക് കാലെടുത്തു വച്ചത്, തുടര്‍ന്ന് Doctor Love , Ordinary, Chattakkari, Chapters and Thomson Villa എന്നീ സിനിമകളിലൂടെ തന്‍റെ അഭിനയ മികവു തെളിയിച്ചു. ഒളിപ്പോര്‍എന്ന സിനിമയ്ക്ക് ശേഷം മോഡലും ക്ലാസിക്കല്‍ ഡാന്‍സറും അയ സൗത്ത് ഇന്ത്യന്‍ നടി സുഭിക്ഷയുടെ മലയാളത്തിലേക്ക...