Posts

Showing posts from 2014

ഹൃദയത്തിനു പ്രിയപ്പെട്ട മത്തങ്ങക്കുരു ഇനി വലിച്ചെറിയരുത്

Image
മത്തങ്ങക്കുരുവിന്‍റെ വിശേഷം മത്തങ്ങയുടെ ഗുണഗണങ്ങളെ കുറിച്ച് ഒരുപക്ഷെ നിങ്ങളില്‍ പലര്‍ക്കും അറിയാം, പക്ഷെ അതിനെ കുരുവിന്‍റെ ഗുണത്തെ കുറിച്ച് നിങ്ങളില്‍ എത്ര പേര്‍ക്ക് അറിയാം ? പുതിയ തലമുറയ്ക്ക്   അറിയാന്‍ വഴിയില്ല,   പക്ഷെ പഴയ തലമുറ മത്തങ്ങയുടെ കുരു ഉണക്കി  സൂക്ഷിച്ചു മഴക്കാലം   വരുമ്പോള്‍   വറുത്തു കപ്പലണ്ടി കോറിക്കുന്നത് പോലെ   കഴിക്കാന്‍ ഉപയോഗിച്ചിരുന്നു. നമുക്കും ഇതു ഒരു സ്നാക്സ് ആയിട്ടു ഉപയോഗിക്കാം, വറുത്തു കറുമുറെ കടിച്ചു തിന്നാന്‍ നല്ല രസമാണ്.  നമ്മുടെ ഹൃദയത്തിന്‍റെയും, അസ്ഥികളുടെയും   ആരോഗ്യത്തിനു ആവശ്യമായ മഗ്നീഷ്യം ഈ മത്തങ്ങക്കുരുവില്‍ നല്ല   അളവില്‍ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിനനു ആവശ്യമായ മഗ്നീഷ്യത്തിന്‍റെ 40% ഒരു കപ്പ്‌ മത്തങ്ങക്കുരുവില്‍ അടങ്ങിയിട്ടുണ്ടത്രേ, അതോടൊപ്പം   PROTEIN, FIBER എന്നിവയുടെ നല്ല ഉറവിടം കൂടിയാണത്രേ ഈ   മത്തങ്ങക്കുരു.    മത്തങ്ങക്കുരുവില്‍     നിന്നും എടുക്കുന്ന ഓയിലിന്   രക്തക്കുഴലിന്‍റെ പ്രവര്‍ത്തനം നല്ലരീതിയിലാക്കാനും, അതിലൂടെ LOWER BLOOD PRESS...

ചുംബനക്കൂട്ടായ്മ - കാള പെറ്റെന്ന് കേട്ടയുടന്‍ കയറെടുക്കുന്ന ജനങ്ങള്‍

 എന്തൊക്കെ പ്രഹസനമാണ് ഒരു ചുംബനക്കൂട്ടായ്മയുടെ പേരില്‍ എറണാകുളം മറൈന്‍ഡ്രൈവില്‍ ഇന്നലെ അരങ്ങേറിയത്. പാശ്ചാത്യരെയും അവരുടെ സുംസ്കകരതെതയും അതേപടി അനുകരിക്കാന്‍ തയ്യാറുള്ള കുറെ ചെറുപ്പക്കാര്‍ പ്രായത്തിന്‍റെ ചോരത്തിളപ്പില്‍ കാണിച്ചു കൂട്ടുന്ന വേഷംകെട്ടുകള്‍, അതുനു പിറകെ കേട്ടപാതി കേള്‍ക്കാത്ത പാതി ഓടാന്‍ കുറെ സതാചാരവാദികളും , രാഷ്ട്രീയക്കാരും, മീഡിയക്കാരും,  ഒന്നിനും കൊള്ളാത്ത നിയമ പലകരും. ഇതിലൂടെ അര് എന്തു നേടി - ചാനലുകാര്‍ക്ക്  പണച്ചിലവില്ലാതെ നല്ലൊരു പ്രോഗ്രാം കിട്ടി, അഭിനയിക്കാന്‍ തിന്നിട്ടു എല്ലിന്‍റെ ഇടയില്‍ ക്കയറിയ  കുറെ  നായകന്മാരും കുറച്ചു നായികമാരും!. ഇതില്‍പരം എന്തു വേണം ചാനലുകാര്‍ക്ക് അവര്‍ അതു ശരിക്കും ആഘോഷിച്ചു. ഈ നാട്ടില്‍ ഒരുപാട് അനീതി നടക്കുന്നുണ്ട്, യുവതലമുറ പ്രതികരിക്കേണ്ട ഒരുപാട് സംഭവങ്ങള്‍ ഇവിടെ അരങ്ങേറുന്നുണ്ട് ഓരോദിവസവും, അപ്പോഴൊന്നും കാണാത്ത ആവേശം ഇക്കാര്യത്തില്‍ മാത്രം കാണിക്കാന്‍ പ്രേരിപ്പിച്ചത്  യുവതലമുറയുടെ ഏത് അവേശമാണ്. അവര്‍ വന്നു ചുംബിച്ചിട്ടു പോയേനെ, ആരും ശ്രദ്ധിക്കാതിരുന്നെങ്കില്‍ ആ പ്രഹസനം ഒരു വിജയമകില്ലായിരുന്നു. ഇതിപ്പ...

"എന്‍റുമ്മേന്‍റെ ബയറ്റില് കുഞ്ഞാഞ്ഞ”

“എന്‍റുമ്മേന്‍റെ ബയറ്റില് കുഞ്ഞാഞ്ഞ ” ഇതുണ്ടാക്കിയ തെറ്റിദ്ധാരണ ചില്ലറയൊന്നുമല്ല. സംഭവം നടക്കുന്നത് ഒരു മലയോര ഗ്രാമത്തിലെ,   വിദ്യാഭ്യാസം അയലത്തുകൂടി പോയിട്ടില്ലാത്ത ഒരു   കോളനിയില്‍. ഇതു പറഞ്ഞോണ്ട് നടക്കുന്നത് നമ്മുടെ കുഞ്ഞബ്ദു ആണ്, കുഞ്ഞബ്ദു ആരെന്നല്ലേ.....   അബുബക്കറിന്‍റെയും അമിനയുടെയും ഒരേയൊരു   ഒരേയൊരു മകനാണ് കുഞ്ഞബ്ദു. “എന്‍റുമ്മേന്‍റെ ബയറ്റില് കുഞ്ഞാഞ്ഞ ” ...സംഭവം പാട്ടായി .....എങ്ങനെ എന്നല്ലേ,     പാട്ടകാന്‍ കാരണം കുഞ്ഞബ്ദു തന്നെ.   ആ പരിസരത്തെ ഏറ്റവും നല്ല റേഡിയോ ആണ് കുഞ്ഞിത്താത്ത, ഹാ അതൊരു   കുഞ്ഞന്‍ താത്ത തന്നെ ആണ്, പൊക്കം കുറഞ്ഞ് തടിച്ചുരുണ്ട് ഒരു പഹയത്തി!, ചെവിയില്‍ എന്തു കേട്ടാലും,   പ്രത്യകിച്ചു ആരുടെയെങ്കിലും കുറ്റം, അതു എപ്പോത്തന്നെ അങ്ങാടീല്‍ പട്ടാക്കുന്ന കാര്യം പുള്ളിക്കാരി ഏറ്റു.  അമിനയുടെയും അബുബക്കറിന്‍റെയും അയല്‍വാസി ആണ് നമ്മുടെ കുഞ്ഞിത്താത്ത. കുഞ്ഞബ്ദു ഒരുദിവസം കുഞ്ഞിതാത്തയുടെ കുടിലേക്ക് ചാടിതുള്ളിചെന്നു, എന്തിനെന്നല്ലേ കുഞ്ഞിതാത്തയെ   സോപ്പിടാന്‍ , അവരുടെ വീട്ടുവളപ്പില്‍ ഒരു   ...

മറക്കല്ലെ പൊന്നെ.... കരയിക്കല്ലേ

“ ഒരു ഗാനമായ്  ഞാന്‍ ഓര്‍മ്മകളെ ഉണര്‍ത്താം   ഒരു പുഷ്പമായ് നിന്‍റെ സ്വപ്നങ്ങളെയും ” “ ഒരു  നറും പുഞ്ചിരിയില്‍ നിന്‍റെ മനസു ഉണര്‍ത്താം ഒരു നക്ഷത്രമായ്‌ നിന്‍റെ വഴി തെളിക്കാം ” “ ഒരു ദീപമായ് നിന്‍റെ ഇരുട്ടിനെ അകറ്റാം ഒരു നറുപുഞ്ചിരിയാല്‍   നിന്‍റെ മനസ്സുണര്‍ത്താം ” “ ഒരു കൈക്കുമ്പിള്‍ ജലമായ് ഞാന്‍ നിന്‍ ദാഹം തീര്‍ക്കാം ഒരു കമ്പിളിപ്പുതപ്പായ് നിന്‍ തണുപ്പകറ്റാം ” “ ഞാനാകും നിന്‍ വെളിച്ചത്തെ ഞാനാകും നിന്‍ ഗാനത്തെ ഞാനാകും നിന്‍ ദാഹജലത്തെ മറക്കല്ലെ പൊന്നെ കരയിക്കല്ലേ ”

എബോള – കൊതുകിനു നേരെയും സംശയം

എബോള വൈറസ്‌ ഭീഷണി ലോകമൊട്ടാകെ കത്തിപ്പടരുന്ന    സാഹചര്യത്തില്‍ കൊതികിനെയും സംശയം. പക്ഷെ പാവം കൊതുക് ഇതില്‍ നിരപരാധി ആണെന്നാണ് പറയുന്നത്.   പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളായ സിയറ,  ലിയോ ണ്‍ , ലൈബീരിയ , ഗിനിയ എന്നിവിടങ്ങളിലാണ്‌ രോഗം ദുരന്തം വിതച്ചത്. പ്രതിരോധ നടപടികള്‍  ഊര്‍ജിതമാക്കിയില്ലെങ്കില്‍ രണ്ടു മാസത്തിനുള്ളില്‍ ആഴ്ചയില്‍ പതിനായിരം പേര്‍ക്ക് വീതം രോഗബാധയുണ്ടാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.   ഇപ്പോള്‍ പലരുടെയും സംശയം  കൊതുക് എബോള പകരാന്‍ കാരണം ആകുമോ എന്നാണ്, എന്നാല്‍ പേടിക്കണ്ട കൊതുക് ഇക്കാര്യത്തില്‍ കുറ്റക്കാരനല്ല. കാരണം  എന്തെന്നാല്‍  പെണ്‍കൊതുകുകള്‍ മാത്രമാണ് നമ്മളെ കടിക്കുക. മുട്ടയിടുന്ന സമയം  ആകുമ്പോള്‍ മാത്രമാണ് അവ രക്തത്തിനു വേണ്ടിയുള്ള  വേട്ടയാടല്‍  ആരംഭിക്കുന്നത്. അത്രയും നാള്‍ ആണ്കൊതുകുകളെ പോലെ സസ്യങ്ങളിലെ  തേന്‍ കുടിച്ചാണ് ജീവിക്കുനത്. ഒരാളില്‍ നിന്നും രക്തം കുടിച്ചു വയറു നിറഞ്ഞുടനെ തന്നെ അതു ചെടികളിലോ ഭിത്തിയിലോ വിശ്രമത്തിലാകും, അതു ദഹിക്കാന്‍ മണിക്കൂറുകളോളം അല്ലെങ്കില്‍ ദിവസ...

ഒരാള്‍ തന്‍റെ രണ്ടു കുട്ടികളെ കൊലപ്പെടുത്തിയതിനു ശേഷം ആത്മഹത്യ ചെയ്തു

എത്ര ദയനീയം അല്ലെ!.... ഇതു കഥയല്ല കഴിഞ്ഞ ദിവസം ഫ്ലോറിടയില്‍ നടന്ന സംഭവം ആണ്.  ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്നു ഭര്‍ത്താവു തോക്കെടുത്ത്‌ ഭാര്യയ്ക്ക് നേരെ   നിറയൊഴിക്കാന്‍ മുതിര്‍ന്നു, ഭയന്നുപോയ പോയ ആ സ്ത്രീ വീടിനു പുറത്തേക്കു ഓടി അടുത്തുള്ള   വീട്ടില്‍ അഭയം പ്രാപിച്ചു, തൊട്ടു പിന്നാലെ വീടിനകത്തു നിന്നും തുടരെ തുടരെ വെടിയൊച്ചയും അലര്‍ച്ചയും കേട്ടു. പോലീസെത്തിയപ്പോള്‍ കണ്ടത്   മൂന്നു കുട്ടികളും അവരുടെ ഭര്‍ത്താവും   വെടിയേറ്റ്‌ കിടക്കുന്നതാണ്, ഇതില്‍ ഒരു കുട്ടി ഒഴിച്ച് ശേഷിക്കുന്ന മൂന്നുപേരും അവിടെവച്ചു തന്നെ മരിച്ചിരുന്നു. രക്ഷപെട്ട കുട്ടി ഗുരുതരാവസ്ഥയില്‍ തുടരുന്നു.  സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങിനെ “ വഴക്കിനെ തുടര്‍ന്നു ഭര്‍ത്താവു ഭാര്യക്ക്‌ നേരെ   നിറയൊഴിക്കാന്‍     മുതിര്‍ന്നപ്പോള്‍   ആത്മരക്ഷാര്‍ത്ഥം   അവര്‍ പുറത്തേക്കു ഓടി അടുത്തുള്ള   വീട്ടില്‍ അഭയം പ്രാഭിച്ചു. ആ സമയത്ത് കലിയടങ്ങാത്ത ഭര്‍ത്താവു തന്‍റെ മുന്ന് കുട്ടികളുടെ നേരെയും നിറയൊഴിച്ച ശേഷം സ്വയം വെടിവച്ചു ആത്മഹത്യ ചെ...

മറക്കാത്ത ഓര്‍മ്മകള്‍,

                             ചിന്നിച്ചിണുങ്ങി പെയ്യുന്ന മഴ, ഇരുണ്ടുകൂടി വിഷാദം തളംകെട്ടിനില്‍ക്കുന്ന അന്തരീക്ഷം, എന്‍റെ മനസ്സ് പോലെ.......... രണ്ടുമണി നേരമേ ആയിട്ടുള്ളൂ, ഉച്ചയൂണ് കഴിഞ്ഞു ചെറിയമ്മയും കുട്ടികളും അവരുടെ പതിവുറക്കത്തിലാണ് ..................എനിക്കും ഉറങ്ങാനാണ് ഉത്തരവ്  പക്ഷെ എന്തുകൊണ്ടോ കഴിഞ്ഞില്ല. നാളെ എനിക്ക് തിരിച്ചു പോകേണ്ട ദിവസം ആണ് അതോര്‍ക്കുമ്പോള്‍ എന്തോ നഷ്ടപ്പെടാന്‍ പോകുന്നപോലെ ഒരു തോന്നല്‍.  നിലത്തു വിരിച്ചിരുന്ന തഴപ്പായില്‍ നിന്നും ശബ്ദമുണ്ടാക്കാതെ  ഞാന്‍ എണീറ്റു പതിയെ കിടപ്പുമുറിയുടെ വടക്കേ ഭാഗത്തുള്ള ജനലിനടുത്തെക്കു നടന്നു ............എന്‍റെ മുഖവും കണ്ണുകളും രണ്ടു പാളികള്‍ മാത്രമുള്ള  ആ കൊച്ചു ജനലിന്‍റെ  അഴികളില്‍ ചേര്‍ത്ത് വച്ചു വിദൂരതയിലേക്ക്  നോക്കി ഞാന്‍ നിന്നു .  മഴക്കാറിന്‍റെ നേര്‍ത്ത മൂടല്‍, ......ഒരു നവവധുവിനെപോലെ, കളകള നാദത്തോടെ , കൊച്ചുകൊച്ചു പാറക്കൂട്ടങ്ങളെ തഴുകി ഉണര്‍ത്തി ഇക്കിളിയാക്കി, ഇനിയും...

വിടരും മുന്‍പേ തച്ചുടക്കപ്പെട്ട ഒരു പനിനീര്‍പൂവ്

" പ്രിയ കൂട്ടുകാരെ ഇത് ഒരു  കഥ അല്ല ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്ത ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ്‌. " അന്ന് ഞാന്‍ എന്‍റെ കൂട്ടുകാരി നിമ്മിയെ   കണാന്‍ പോയ ദിവസം, ഒരു സന്ധ്യാസമയം, അവളുടെ വീടിന്‍റെ വിശാലമായ മുറ്റത്തു അവളുടെ കൂടെ സംസാരിച്ചുകൊണ്ട് ഒരമ്മയും മകളും നില്‍ക്കുന്നു. എന്നെ കണ്ടപ്പോള്‍ അവര്‍ സംസാരം നിര്‍ത്തി എന്നെ ദയനീയമായി ഒന്നു നോക്കിച്ചിരിച്ചു, നിമ്മിയോടു യാത്രപറഞ്ഞ്‌ ഇരുവരും പുറത്തേക്കു ഇറങ്ങി. ആ അമ്മയുടെ കൈത്തണ്ടയില്‍ തൂങ്ങി നടക്കുന്ന ശാലീനസുന്ദരിയായ പെണ്‍കുട്ടി, വല്ലാത്ത ഒരു ‍‌ചൈതന്യം ആ മുഖത്ത്, ഓമനത്തമുള്ള മുഖം   കണ്ണെടുക്കാന്‍ തോന്നില്ല ആര്‍ക്കും, കുറച്ചു സമയം കൂടി അവര്‍ അവിടെ ചിലവഴിച്ചിരുന്നുവെങ്കിലെന്നു എന്ന്     ഞാന്‍ ആഗ്രഹിച്ചു.   അമ്മയും മകളും പോയിക്കഴിഞ്ഞിരുന്നു. “ നീ എന്താ സ്വപ്നം കാണുകയാണോ” നിമ്മിയുടെ ചോദ്യം, പെട്ടെന്ന്   ഞാന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു നിമ്മിയെ നോക്കി പിറുപിറുത്തു “എന്തു ഭംഗിയാ നിമ്മീ ആ കുട്ടിയെ കണാന്‍ ആരും നോക്കി നിന്നുപോകും”. “ മ്ഹും അതാണോ കാര്യം   അതില്‍   അത്ഭുതപ്പെടാന്‍ ഒന്നുമ...